പാലമുണ്ടെങ്കിലും തോണി വേണം
അജാനൂര്‍: പുല്ലൂര്‍ പെരിയ, അജാനൂര്‍ പഞ്ചായത്ത് പരിധികളില്‍ വിവിധ ഗ്രാമീണ മേഖലകളില്‍ തോടുകള്‍ക്കു കോണ്‍ക്രീറ്റ് ചെയ്ത നടപ്പാലങ്ങള്‍ ഉണ്ടെങ്കിലും ഇതു കടക്കാന്‍ തോണിയും വേണമെന്ന അവസ്ഥയാണ്.
പുല്ലൂര്‍, കേളോത്ത് ഭാഗങ്ങളിലും അജാനൂര്‍ പഞ്ചായത്ത് പരിധിയിലെ ചിത്താരി പുഴയോരം ഭാഗങ്ങളിലും കോണ്‍ക്രീറ്റ് നടപ്പാതകള്‍ മഴക്കാലം വരുന്നതോടെ പകുതി ഭാഗവും വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന അവസ്ഥയാണ്. ഇത്തരം പാലങ്ങള്‍ ഉയര്‍ത്തി സ്ഥാപിക്കാനുള്ള നടപടികളൊന്നും അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകാറില്ല.
സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഈ രീതിയിലുള്ള പാലങ്ങള്‍ വഴി കടന്നു പോകുമ്പോള്‍ ഇത് അപകട ഭീഷണി ഉയര്‍ത്തുകയാണ്.
വിവിധ പദ്ധതികള്‍ക്കു കോടികള്‍ ചെലവഴിക്കപ്പെടുമ്പോഴും ഇത്തരം അപകട ഭീഷണി സൃഷ്ടിക്കുന്ന നടപ്പാലങ്ങള്‍ ഉയര്‍ത്തി സ്ഥാപിക്കാനോ നവീകരിക്കാനോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയാറാവുന്നില്ലെന്നും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."