HOME
DETAILS
MAL
ഒടിഞ്ഞു തൂങ്ങി ഒരു നടപ്പാലം
backup
August 20 2017 | 20:08 PM
നീലേശ്വരം: കടിഞ്ഞിമൂല, പുറത്തേക്കൈ, തൈക്കടപ്പുറം, ബോട്ട് ജെട്ടി, അഴിത്തല തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ക്കു നഗരവുമായി എളുപ്പം ബന്ധപ്പെടാന്‍ കഴിയുന്ന കോട്ടപ്പുറം-മാട്ടുമ്മല്‍ കടിഞ്ഞിമൂല നടപ്പാലം അപകടാവസ്ഥയില്‍. കയറുമ്പോള്‍ തന്നെ പാലം ആടിയുലയുന്ന സ്ഥിതിയാണുള്ളത്. പലകകളും ഇളകിക്കിടക്കുകയാണ്.
കോട്ടപ്പുറം ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്ന തീരദേശവാസികളായ കുട്ടികളും നൂറുകണക്കിനാളുകളും ആശ്രയിക്കുന്നത് ഈ നടപ്പാലത്തെയാണ്. ഇവിടെ റോഡ് പാലം വേണമെന്ന ആവശ്യം ശക്തമാണ്.
ഇതിനായി കര്‍മ്മസമിതി രൂപീകരിച്ചു പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."