ഡോ. സി. കൃഷ്ണന് ഭാരതരത്‌ന രാജീവ്ഗാന്ധി സ്വര്‍ണ മെഡല്‍
താമരശ്ശേരി: കോടഞ്ചേരി ഗവ.കോളജ് പ്രിന്‍സിപ്പല്‍ ഡോ. സി. കൃഷ്ണന്‍ ഭാരത്‌രത്‌ന രാജീവ്ഗാന്ധി സ്വര്‍ണ മെഡലിന് അര്‍ഹനായി. ഗ്ലോബല്‍ എക്കണോമിക് പ്രോഗ്രസ് ആന്‍ഡ് റിസേര്‍ച്ച് അസോസിയേഷന്‍ ആരോഗ്യ- വിദ്യാഭ്യാസ ഗവേഷണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രതിഭകള്‍ക്ക് നല്‍കുന്ന അവാര്‍ഡാണിത്.
കോഴിക്കോട്,കണ്ണൂര്‍ സര്‍വകലാശാലകളുടെ സാമ്പത്തിക ശാസ്ത്ര ഗവേഷണ ഗൈഡും കേരള, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റികളുടെ വിവിധ പരീക്ഷാ ബോര്‍ഡുകളില്‍ ചെയര്‍മാനുമാണ് ഇദ്ദേഹം. സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ സാമ്പത്തിക സഹായത്തോടെ 'കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിവര സാങ്കേതിക വിദ്യയുടെ ഉപയോഗവും സ്വാധീനവും' എന്ന ഗവേഷണ പ്രോജക്ടിന്റെ ഡയറക്ടര്‍ കൂടിയാണ്.
രാജീവ് ഗാന്ധി അച്ചീവേഴ്‌സ് പുരസ്‌കാരം, ഇന്ദിരാഗാന്ധി സദ്ഭാവന അവാര്‍ഡ്, ഏറ്റവും മികച്ച ഗവേഷക അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടണ്ട്. കോഴിക്കോട് ജില്ലയിലെ നായര്‍കുഴി സ്വദേശിയായ ഇദ്ദേഹം 20ന് ബാംഗ്ലൂരില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം ഏറ്റുവാങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."