HOME
DETAILS
MAL
യാത്ര തടസപ്പെടുത്തി റോഡിലെ വെള്ളക്കെട്ട്
backup
August 21 2017 | 03:08 AM
താനൂര്‍: ഓലപ്പീടികയിലെ ആട്ടില്ലം വലിയപാടം റോഡില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഏറെ ദുരിതമുണ്ടാക്കുന്നു. ഡ്രൈനേജ് സംവിധാനമില്ലാത്തതാണു വലിയതോതില്‍ വെള്ളം കെട്ടിനില്‍ക്കുന്നതിനു കാരണമായതെന്നു നാട്ടുകാര്‍ പറയുന്നു.
വെള്ളം കെട്ടി നില്‍ക്കുന്നത് കാരണം ഇരു ചക്രവാഹനങ്ങളും കാല്‍നട യാത്രക്കാരും തൊട്ടടുത്ത പറമ്പിലൂടെയാണു സഞ്ചരിക്കുന്നത്. കക്കൂസ് മാലിന്യമടക്കമുള്ളവ റോഡിലേക്ക് എത്തുന്നതുകാരണം യാത്രക്കാരും സമീപവാസികളും പകര്‍ച്ചാവ്യാധികളുടെ പേടിയിലാണ്. ഡ്രൈനേജ് നിര്‍മിച്ച് വെള്ളം ഒഴുക്കിക്കളയാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."