HOME
DETAILS
MAL
ബസ് കാത്തിരിപ്പ്‌കേന്ദ്രം നവീകരിച്ചു
backup
August 21 2017 | 03:08 AM
താഴെക്കോട്: ദേശീയപാതയില്‍ കാപ്പുപറമ്പിലെ 32വര്‍ഷത്തോളം പഴക്കമേറിയ ബസ് കാത്തിരിപ്പ്‌കേന്ദ്രം പുനര്‍ക്രമീകരിച്ച് താഴെക്കോട് പി.ടി.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് അംഗങ്ങളുടെ സന്നദ്ധ സേവനം.
1985ല്‍ സ്ഥാപിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ മേല്‍ക്കൂര വരെ തകര്‍ന്ന നിലയിലായിരുന്നു. മേല്‍ക്കൂര മാറ്റി സ്ഥാപിച്ച് പെയ്ന്റിങ് ഉള്‍പ്പെടെയുള്ള ജോലികള്‍ തീര്‍ത്താണ് ബസ് വെയ്റ്റിങ് ഷെഡ് പുനര്‍ക്രമീകരിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് എ.കെ നാസര്‍ പുതുക്കി നിര്‍മിച്ച ഷെഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
വാര്‍ഡ് മെമ്പര്‍ പുത്തൂര്‍ സീനത്ത്, പ്രിന്‍സിപ്പല്‍ ഡോ.സക്കീര്‍ ഹുസൈന്‍, സ്‌കൂള്‍ മാനേജര്‍ നാലകത്ത് മാനു, എ.കെ റബീഹത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."