ഓണം-ബലിപെരുന്നാള്‍ ചന്തകള്‍ പ്രഹസനമാകരുത്: സ്പീക്കര്‍
മലപ്പുറം: ഓണം-ബലിപെരുന്നാള്‍ ചന്തകള്‍ പ്രഹസനമാകരുതെന്നും അവസാന ദിവസംവരെ ഉല്‍പന്നങ്ങള്‍ ജനങ്ങള്‍ക്കു ലഭ്യമാകുന്നുവെന്നു ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തണമെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. മലപ്പുറം ജില്ലാ സപ്ലൈകോ ഓണം-ബലിപെരുന്നാള്‍ മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
23 രൂപയ്ക്ക് അരിയും 22 രൂപയ്ക്കു പഞ്ചസാരയും 90 രൂപയ്ക്കു വെളിച്ചെണ്ണയും ലഭ്യമാകും. ഇതോടൊപ്പം മില്‍മ, ഹോര്‍ട്ടികോര്‍പ്പ് ഉല്‍പന്നങ്ങളും മലപ്പുറം കുന്നുമ്മല്‍ മാളിയേക്കല്‍ ബില്‍ഡിങ്ങില്‍ നടക്കുന്ന മേളയില്‍ ലഭിക്കും. അടുത്ത മാസം മൂന്നുവരെ മേള തുടരും.
ജില്ലാതലത്തിലുള്ള 14 മേളകള്‍ക്കു പുറമേ താലൂക്കുതലത്തിലും മണ്ഡലം തലത്തിലും മാവേലി സ്റ്റോറുകള്‍ ഇല്ലാത്ത പഞ്ചായത്തുതലത്തിലും സപ്ലൈകോ ഓണം-ബലിപെരുന്നാള്‍ മേളകള്‍ സംഘടിപ്പിക്കുന്നുണ്ട്. റേഷന്‍ കാര്‍ഡുമായെത്തുന്നവര്‍ക്കു ബ്‌സിഡി നിരക്കില്‍ സാധനങ്ങള്‍ വാങ്ങാം.
ചടങ്ങില്‍ പി. ഉബൈദുല്ല എം.എല്‍.എ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ആദ്യവില്‍പന നിര്‍വഹിച്ചു. കൗണ്‍സിലര്‍ സലീന റസാഖ് ഏറ്റുവാങ്ങി. മലപ്പുറം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല, സപ്ലൈകോ ഡിപ്പോ മാനേജര്‍ പി. കൃഷ്ണകുമാര്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."