'മികവ് 'പദ്ധതി ഉദ്ഘാടനം ചെയ്തു
ശ്രീകൃഷ്ണപുരം: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് കരുത്തു പകരുന്ന 'മികവ് ' സമഗ്ര വിദ്യാഭ്യാസ പദ്ധതി ഒറ്റപ്പാലം മണ്ഡലത്തിലെ ജനങ്ങള്‍ ഏറ്റെടുക്കണമെന്ന് പൊതവിദ്യാഭ്യാസ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ് അഭ്യര്‍ഥിച്ചു. മികവ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ചിട്ടയോടും കാര്യക്ഷമതയോടും കൂടി നടപ്പാക്കുന്നതിനു വിളിച്ചു ചേര്‍ത്ത പൂര്‍വവിദ്യാര്‍ഥി രക്ഷാകര്‍തൃസമിതി ഭാരവാഹികളുടെ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
അമ്പലപ്പാറ സംസം ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം പി. ഉണ്ണി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ കുഞ്ഞന്‍ അധ്യക്ഷനായി.
മണ്ഡലത്തിലെ 108 വിദ്യാലയങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത ഈ സംഗമത്തിന് പാലക്കാട് ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ. എ. രാജേന്ദ്രന്‍, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ അംബികാ വല്ലി, എ.ഇ.ഒമാരായ എം. ജയരാജന്‍, വി.കെ ദ്വാരകാനാഥന്‍, മികവ് കോ- ഓര്‍ഡിനേറ്റര്‍ സി. രാധാകൃഷ്ണന്‍ നേതൃത്വം നല്‍കി. പി.എം നാരായണന്‍ മാസ്റ്റര്‍ സ്വാഗതവും അച്ചുതന്‍ കുട്ടി മാസ്റ്റര്‍ നന്ദിയും രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."