മന്ത്രിയുടെ പേര് ഓര്‍മയില്ലാതെ എം.എല്‍.എ
പട്ടാമ്പി: ആരോഗ്യമന്ത്രി ശൈലജയെ ശ്രീമതിയെന്ന് വിളിച്ച് മുഹമ്മദ് മുഹ്സിന് എം.എല്‍.എ. ഓങ്ങല്ലൂര്‍ പഞ്ചായത്ത് ഹോമിയോ ഡിസ്പെന്‍സറി കെട്ടിടോദ്ഘാടന ചടങ്ങിലാണ് ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ പി.കെ. ശ്രീമതിയെന്ന് സംബോധന ചെയ്തത്. വേദിയിലുണ്ടായിരുന്നവര്‍ ആളുമാറിയെന്ന് പറഞ്ഞപ്പോഴാണ് എം.എല്‍.എക്ക് അബദ്ധം മനസിലായത്.
ആദ്യമായാണ് ഒരു മന്ത്രി ഞാന്‍ എം.എല്‍.എയായ ശേഷം എന്റെ നാട്ടില്‍വരുന്നത്. ഞാന്‍ നല്ല ടെന്‍ഷനിലാണ്. അത് കൊണ്ടാണ് തെറ്റിയതെന്ന് എം.എല്‍.എ അധ്യക്ഷ പ്രസംഗത്തില്‍ കൂട്ടിചേര്‍ത്തു. എന്നാല്‍ അഞ്ചു മിനിറ്റിലേറെ നീണ്ട അധ്യക്ഷ പ്രസംഗം അവസാനിപ്പിച്ചപ്പോഴും എം.എല്‍.എക്ക് മന്ത്രിയുടെ പേര് കിട്ടിയില്ല. അത് കൊണ്ട് തന്നെ ഉദ്ഘാടനത്തിനായി മന്ത്രിയെ ക്ഷണിക്കുന്നുവെന്ന് പറഞ്ഞ് പേര് പറയാതെ പ്രസംഗം അവസാനിപ്പിച്ചെങ്കിലും വേദിയിലുണ്ടായിരുന്ന ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ടി.കെ. നാരായണദാസ്, ശൈലജ ടീച്ചര്‍ എന്ന് പറയാന്‍ പറഞ്ഞു. എം.എല്‍.എ വീണ്ടും മൈക്കിനടുത്തെത്തി മന്ത്രി ശൈലജ ടീച്ചറെ ക്ഷണിക്കുന്നുവെന്ന് പറഞ്ഞ് മടങ്ങിയത്. എം.എല്‍.എയുടെ വിവരമില്ലായ്മ പൊട്ടിച്ചിരിയോടെ സദസും ആസ്വദിച്ചു. മന്ത്രി പോകുമ്പോള്‍ അടുത്ത് ചെന്ന് ക്ഷമിക്കണമെന്ന് പറഞ്ഞ് മന്ത്രിയെ തൃപ്തിപ്പെടുത്താനും എം.എല്‍.എ ശ്രമിച്ചു. അതെ സമയം ആയിരത്തിലേറെ പേര്‍ക്ക് പനി ബാധിക്കുകയും ആറ് പേര് മരിക്കുകയും ചെയ്ത സംഭവത്തെ കുറിച്ച് ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഒരക്ഷരം പോലും എം.എല്‍.എ സംസാരിക്കാത്തതും ആക്ഷേപത്തിനിടയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."