കൊടകര വെള്ളിക്കുളങ്ങര റോഡ് മെക്കാഡം ടാറിങ് രണ്ടാം ഘട്ട നിര്‍മാണത്തില്‍
മറ്റത്തൂര്‍: കൊടകര വെള്ളിക്കുളങ്ങര റോഡ് മെക്കാഡം ടാറിങ് നടത്തുന്നതിന്റെ രണ്ടാം ഘട്ട നിര്‍മാണ ഉദ്ഘാടനം നടത്തി. വാസുപുരം സെന്ററില്‍ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം നിര്‍വഹിച്ചു.
മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.സി സുബ്രന് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ജെ ഡിക്സണ്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന നന്ദകുമാര്‍, സ്ഥിരം സമിതി അധ്യക്ഷ ഷീല തിലകന്, കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗം ജിനി മുരളി, ശ്രീധരന് കളരിക്കല്‍, സി.പി.എം മറ്റത്തൂര്‍ ലോക്കല്‍ സെക്രട്ടറി എം.ആര് രഞ്ജിത്, സി.യു പ്രിയന്, പി.ബി ബിനോയ്, പൊതുമരാമത്ത് എ.ഇ വി.പി സിന്റോ , മറ്റത്തൂര്‍ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.എസ് പ്രശാന്ത്, വാര്‍ഡ് അംഗം വൃന്ദ ഭാസ്കരന് സംസാരിച്ചു.
കൊടകര വെള്ളിക്കുളങ്ങര പി.ഡബ്ലിയു.ഡി റോഡില്‍ വാസുപുരം മുതല്‍ കോടാലി ഓവുങ്ങല്‍ ജംങ്ഷന് വരെയുള്ള നാല് കിലോ മീറ്ററോളം ദൂരമാണ് അഞ്ച് കോടി രൂപ ചിലവില്‍ രണ്ടാം ഘട്ടത്തില്‍ മെക്കാഡം ടാറിങ് നടത്തുന്നത്'. കൊടകര മുതല്‍ വാസുപുരം വരെയുള്ള ഒന്നാം ഘട്ടം നേരത്തെ പൂര്‍ത്തീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."