കൊലപാതക ശ്രമം കുപ്രസിദ്ധ ഗുണ്ട വാവ ഷഫീഖും കൂട്ടാളികളും പിടിയില്‍
ഇരിങ്ങാലക്കുട: സാതന്ത്ര്യ ദിനത്തിന് വൈകിട്ട് ആളൂരില്‍ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്സില്‍ ഒളിവില്‍ പോയ പ്രതികള്‍ പിടിയില്‍. കുപ്രസിദ്ധ ഗുണ്ട ആളൂര്‍ തിരുന്നല്‍വേലിക്കാരന്‍ ഷാഹുല്‍ ഹമീദ് മകന്‍ വാവ എന്നു വിളിക്കുന്ന ഷഫീഖ് (33 ) കല്ലേറ്റുംകര സ്വദേശികളായ ശ്രീകൃഷ്ണ വിഹാറില്‍ ശശിയുടെ മകന്‍ രാജേഷ് (22), പാളയംകോട്ട് കാരന്‍ ഇസ്മയില്‍ മകന്‍ മുഹമ്മദ് അഫ്‌സല്‍ (22),കാഞ്ഞിരപറമ്പില്‍ ബാബു മകന്‍ അന്‍സല്‍ (22) പുത്തനങ്ങാടി ബൈജു മകന്‍ സ്റ്റെഫില്‍(18്),തിരുത്തിപ്പറമ്പ് വെളുത്തായി പേങ്ങള്‍ മകന്‍ ജയന്‍ (36) എന്നിവരാണ് പിടിയിലായത്.
പൊരുന്നംകുന്ന് നെല്ലിപറമ്പില്‍ സുകുമാരന്‍ മകന്‍ സെബി (32) യാണ് ആക്രമിക്കപ്പെട്ടത്. അറസ്റ്റിലായ ഷഫീഖിന്റെ സഹോദരന്‍ കൊല്ലപ്പെട്ട കേസ്സിലെ പ്രതിയാണ് ഇയാള്‍. സംഭവ ശേഷം പലയിടങ്ങളിലായി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു പ്രതികള്‍. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഫേമസ് വര്‍ഗ്ഗീസ്, സി.ഐ എം.കെ.സുരേഷ് കുമാര്‍*എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം ഇവരെ പിന്‍തുടര്‍ന്നിരുന്നു. ഇവരില്‍ അന്തര്‍ സംസ്ഥാന കുറ്റവാളിയായ വാവ ഷഫീഖ് കൊലപാതകം, കൊലപാതകശ്രമം, കവര്‍ച്ച, ആയുധം കൈവശം വയ്ക്കല്‍ എന്നിവയടക്കം മുപ്പതോളം കേസ്സിലെ പ്രതിയാണ്.
ചാലക്കുടി,കൊടകര, വെറ്റിലപ്പാറ, കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, പുതുക്കാട്,നിലമ്പൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിരവധി കേസ്സുകളുണ്ട്. ഗുണ്ടാ തലവന്‍ വാവ വിദ്യാര്‍ത്ഥികള്‍ക്കും ചെറുപ്പക്കാര്‍ക്കും മദ്യവും മയക്കുമരുന്നും ആദ്യം സൗജന്യമായി നല്‍കി സംഘാങ്ങളാക്കുകയും പിന്നീട് ഇവരെ ഉപയോഗിച്ച് വില്‍പന നടത്തുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി.
വാവ ഷഫീഖിന്റെ കീഴില്‍ വന്‍ കഞ്ചാവ് ലോബി വളരെ നാളുകളായി ആളൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നുണ്ട്. സ്ഥിരമായി മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന ഇവര്‍ ആളൂരില്‍ വൈകുന്നേരങ്ങളില്‍ തമ്പടിച്ച് നാട്ടുകാര്‍ക്ക് ഭീഷണിയായിരുന്നു. നടക്കുന്നവരാണ്. എന്നാല്‍ ഇവര്‍ക്കെതിരെ പരാതിപ്പെടാന്‍ ആരും ദൈര്യപ്പെട്ടിരുന്നില്ലെന്ന് പൊലിസ് പറഞ്ഞു.
തെളിവെടുപ്പിനിടയില്‍ പ്രതികള്‍ക്കു നേരേ അവരുടെ വീട്ടുകാര്‍ തന്നെ ശാപവാക്കുകള്‍ പറയുന്നുണ്ടായിരുന്നു. ആക്രമണത്തിന് ഉപയോഗിച്ച കാറും നാല് ബൈക്ക് കളും പൊലിസ് പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ ആറ് പ്രതികളേയും കോടതി ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."