HOME
DETAILS

മാധ്യമങ്ങളെ കാണുന്നതില്‍ എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റിന് ഡി.സി.സി വിലക്ക്

  
backup
August 21 2017 | 03:08 AM

%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86-%e0%b4%95%e0%b4%be%e0%b4%a3%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d


എരുമപ്പെട്ടി: കോണ്‍ഗ്രസ് പഞ്ചായത്ത് ഭരണസമിതിയും ബി.ജെ.പിയും തമ്മില്‍ അവിശുദ്ധ കൂട്ട്‌കെട്ടന്ന ആരോപണം പാര്‍ട്ടിക്കുള്ളില്‍ കലാപത്തിന് തിരികൊളുത്തിയ രിക്കുന്നു. അതേ സമയം ആരോപണത്തിന് മറുപടി പറയാന്‍ മാധ്യമങ്ങളെ കാണുന്നതില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് പാര്‍ട്ടി നേതൃത്ത്വത്തിന്റെ കൂച്ചുവിലങ്ങ്. പ്രസിഡന്റ് ഇന്നലെ നടത്താനിരുന്ന വാര്‍ത്താ സമ്മേളനം ഡി.സി.സി. ഇടപ്പെട്ട് തടഞ്ഞു. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റിയുടെ ആവശ്യപ്രകാരം ഡി.സി.സി.പ്രസിഡന്റ് തടഞ്ഞുവെന്നാണ് അറിയുന്നത്.പാര്‍ട്ടി നേതൃത്വവും പഞ്ചായത്ത് ഭരണ നേതൃത്വവും തമ്മിലുള്ള അഭിപ്രായ വ്യത്യാസം പുറത്ത് വരുമെന്ന ഭയപ്പാടാണ് പഞ്ചായത്ത് പ്രസിഡന്റിനെ മാധ്യമങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്താനുള്ള നടപടിക്ക് പുറകിലുള്ളതെന്ന് പറയപ്പെടുന്നു . ആരോപണങ്ങളെ പഞ്ചായത്ത് ഭരണസമിതി എതിര്‍ക്കാത്തത് പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട് . വാര്‍ത്താ സമ്മേളനം നടത്തണമെന്ന മണ്ഡലം കമ്മറ്റിയുടെ തിരുമാനം ബ്ലോക്ക്, ജില്ലാ നേതൃത്വങ്ങള്‍ അട്ടിമറിച്ചതും പ്രവര്‍ത്തകരിലും ഒരു വിഭാഗം നേതാക്കളിലും അതൃപ്തിയുണ്ടാക്കി. സി.പി.എം .പ്രതിനിധിയായ നാലാം വാര്‍ഡ് മെമ്പര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു.എന്നാല്‍ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ ഇന്നലെ പ്രസിഡണ്ട് വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ നിന്നും മണിക്കൂറുകള്‍ മാത്രം ശേഷിക്കേ പിന്‍മാറിയ നടപടിയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. അതേ സമയം പാര്‍ട്ടിയും പഞ്ചായത്ത് ഭരണസമിതിയും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടെന്ന പ്രചാരണവും ബി.ജെ.പിയുമായി കൂട്ടുകെട്ടുണ്ടെന്ന ആരോപണവും അടിസ്ഥാന രഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് മണ്ഡലം പ്രസിഡന്റ് എം.കെ.ജോസ് അറിയിച്ചു.കുട്ടഞ്ചേരി ഭരണിച്ചിറയിലെ മണ്ണെടുപ്പില്‍ സി.പി.എം നേതാവും വാര്‍ഡ് മെമ്പറുമായ വി.സി.ബിനോജ് മാസ്റ്റര്‍ക്കെതിരെ ബി.ജെ.പി.ഉന്നയിച്ച അഴിമതി ആരോപണം മറച്ചുവെക്കാനാണ് പഞ്ചായത്ത് ഭരണസമിതിക്കെതിരെ സി.പി.എം.നുണപ്രചരണങ്ങള്‍ നടത്തുന്നതെന്നും മണ്ഡലം കമ്മറ്റി വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്ടെ പരസ്യപ്രചാരണം അവസാന മണിക്കൂറില്‍; ആവേശത്തോടെ മുന്നണികള്‍

Kerala
  •  23 days ago
No Image

വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Kerala
  •  24 days ago
No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  24 days ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  24 days ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  24 days ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  24 days ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  24 days ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  24 days ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  24 days ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  24 days ago