ചില്ല് പാളികളില്‍ എയര്‍ഗണ്‍ കൊണ്ട് വിസ്മയ ചിത്രം: യുവാവിന് അഭിമാനനേട്ടം
വടക്കാഞ്ചേരി : ചില്ല് പാളികളില്‍ എയര്‍ഗണ്‍ കൊണ്ട് വിസ്മയ ചിത്രങ്ങള്‍ വരച്ച് തെക്കുംകര പഞ്ചായത്തിലെ മണലിത്തറ സ്വദേശി കളരിയ്ക്കല്‍ വീട്ടില്‍ സദാനന്ദന്‍ (47) ശ്രദ്ധേയനാകുന്നു.
ഗ്ലാസില്‍ ചിത്രങ്ങള്‍ വരയ്ക്കുന്നത് സര്‍വ്വ സാധാരണമാണെങ്കിലും ഫിഗര്‍ എയര്‍ഗണ്ണുകൊണ്ട് വരയ്ക്കുന്നത് ഏറെ ശ്രമകരമായ പ്രവര്‍ത്തിയാണ്. കയ്യൊന്ന് പാളിയാല്‍ ചിത്രവും ഗ്ലാസും ഉപേക്ഷിയ്‌ക്കേണ്ടി വരുമെന്നതാണ് അവസ്ഥ. എന്നാല്‍ സദാനന്ദന് ഈ രംഗത്ത് ഒരു പിഴവും സംഭവിച്ചിട്ടില്ലെന്നത് ചരിത്രം.
പ്രവാസിയായിരുന്ന സദാനന്ദന്‍ ഷാര്‍ജ ഷെയ്ക്കിന്റെ ചിത്രകാരനായിരുന്നു. ഒട്ടേറെ ചിത്രങ്ങള്‍ ഷെയ്ക്കിന് വേണ്ടിയും വരച്ചു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ചിത്രം പൊന്നാടയില്‍ വരച്ച് അദ്ദേഹത്തിന് അയച്ചുകൊടുത്ത ഈ ചിത്രകാരന്‍ മന്‍മോഹന്‍ സിങ്ങിന്റെ പ്രശംസയ്ക്കും അര്‍ഹനായിട്ടുണ്ട്. ഹൈദരാബാദുള്ള വിവിധ ടെക്‌സ്‌റ്റൈല്‍സ് സ്ഥാപനങ്ങളുമായി കൈകോര്‍ത്ത് സാരിയില്‍ മ്യൂറല്‍ പെയിന്റിങ്ങ് ചെയ്യുന്ന ജോലിയാണ് ഇപ്പോള്‍ ചെയ്ത് വരുന്നത്. വടക്കാഞ്ചേരി പഴയ അലങ്കാര്‍ തിയ്യേറ്ററിന് സമീപം താമസിയ്ക്കുന്ന ഈ യുവാവ് ഗ്ലാസ് പെയിന്റിങ്ങുകളുടെ എക്‌സിബിഷന്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."