ദേശമംഗലം ഐ.ടി.ഐയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് മന്ത്രി
ദേശമംഗലം: അടിസ്ഥാന സൗകര്യമൊരുക്കിയാല്‍ ദേശമംഗലം ഐ.ടി.ഐ യെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുമെന്ന് തൊഴില്‍ നൈപുണ്യവകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. സ്ഥലസൗകര്യം വളരെ കുറവായതാണ് പ്രതിസന്ധി. ഇതിന് മുന്‍കൈ എടുക്കാന്‍ ജനങ്ങളും ജനപ്രതിനിധികളും തയ്യാറാകണം. പുതിയ ഐ.ടി.ഐ ക്യാമ്പസ് ലഹരി വിമുക്തമാക്കാന്‍ നടപടി വേണമെന്നും ഈ കാര്യത്തില്‍ അതീവ ജാഗ്രത വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ദേശമംഗലത്ത് സ്ഥിതി ചെയ്യുന്ന ഗവണ്‍മെന്റ് ഐ.ടി.ഐയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിയ്ക്കുകയായിരുന്നു ടി.പി രാമകൃഷ്ണന്‍. മൂന്ന് നിലകളിലായി നിര്‍മ്മിച്ച കെട്ടിടം 344.425 ലക്ഷം രുപയാണ് നിര്‍മ്മാണ ചിലവ്. ഇലക്ട്രിക്കല്‍, മോട്ടോര്‍വെഹിക്കിള്‍, ഇലക്ടോണിക്‌സ് ,സിവില്‍ ട്രേഡുകള്‍ക്ക് ആവശ്യമായ വര്‍ക്ക് ഷോപ്പുകള്‍ക്കും കമ്പ്യൂട്ടര്‍ ലാബ് ,ഒട്ടോകാഡ് ലാബ്, ഡ്രോയിംഗ് ഹാളിന് അഞ്ച് ക്ലാസ്സ് മുറികളും വിശാലമായ ഇ ലൈബ്രറി റൂം, ഓഫീസ് റൂം, പ്രിന്‍സിപ്പല്‍ റൂം, സ്റ്റാഫ് റൂം, ഗ്യാരേജ് സ്റ്റോര്‍ എന്നിവയും അനുബന്ധ സൗകര്യങ്ങളും പുതിയ കെട്ടിടത്തിലുണ്ട്. 2011 ല്‍ തുടക്കം കുറിച്ച ചേലക്കര ഐ.ടി.ഐ ഇതുവരെ ദേശമംഗലം ഗ്രാമ പഞ്ചായത്തിന്റെ കമ്യൂണിറ്റി ഹാളിലും ഷോപ്പിങ്ങ് കോപ്ലക്‌സിലുമായാണ് പ്രവര്‍ത്തിച്ചു വന്നിരുന്നത്.
ദേശമംഗലം പല്ലൂരില്‍ മലബാര്‍ എന്‍ജിനീയറിങ്ങ് കോളജിന് സമീപത്ത് ദേശമംഗലം ഗ്രാമ പഞ്ചായത്ത് വാങ്ങി നല്‍കിയ 2.31 ഏക്കര്‍ സ്ഥലത്താണ് ഐ.ടി.ഐ പണി കഴിപ്പിച്ചത്. യു.ആര്‍ പ്രദീപ് എം.എല്‍.എ അധ്യക്ഷനായി. പി.കെ ബിജു എം.പി മുഖ്യാഥിതിയായി പങ്കെടുത്തു.
മുന്‍ സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി രാധാകൃഷ്ണന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.മഞ്ജുള, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ യു. വിനീത്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ റഹ്മത്ത് ബീവി ടീച്ചര്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ഷെഹീര്‍ ദേശമംഗലം, കെ.മുരളീധരന്‍, മുഹമ്മദ് കുട്ടി മാസ്റ്റര്‍ , സി.പി ചാമി, അഡീഷണല്‍ ഡയറക്ടര്‍ ഓഫ് ട്രെയിനര്‍ പി. കെ മാധവന്‍, പി.ടി.എ പ്രസിഡന്റ് സിബി സി.ചിന്നന്‍, സ്റ്റാഫ് സെക്രട്ടറി പി സുരേഷ്, ഐ.ടി.ഐ ചെയര്‍മാന്‍ ഷെമീര്‍ , ട്രെയിനിംഗ് ഡയക്ടര്‍ ഡോക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസ്സ്,പ്രിന്‍സിപ്പാള്‍ മിനി മാത്യു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."