കുരുന്നുകളുടെ നാണയത്തുട്ടുകള്‍ ബോബനും കുടുംബത്തിനും നല്‍കിയത് ജീവിതമാര്‍ഗം
വാടാനപ്പള്ളി: തൃത്തല്ലൂര്‍ കമലാ നെഹ്‌റു മെമ്മോറിയല്‍ വി.എച്ച്.എസ് സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കിം യൂനിറ്റിന്റെ നേതൃത്വത്തില്‍ ഒരു രൂപക്ക് ഒരു ജീവിതം എന്ന പദ്ധതിയിലൂടെ വിദ്യാര്‍ഥികളില്‍ നിന്നും സ്വരൂപിച്ച നാണയ തുട്ടുകള്‍ കൊണ്ട് ഒരു കുടുംബത്തിനാണ് ജീവിതം നല്‍കിയത്.
അംഗവൈകല്യം ബാധിച്ച വലപ്പാട് ബീച്ച് സ്വദേശി ബോബന് ജീവിതചക്രം മുന്നോട്ട് കൊണ്ടു പോകുവാനായി മുചക്ര സൈക്കിള്‍ വാങ്ങി നല്കിയാണ് വിദ്യാര്‍ഥികള്‍ ഒരു രൂപക്ക് ഒരു ജീവിതം എന്ന പദ്ധതി സഫലമാക്കിയത്. എന്‍.എസ്.എസ് വളണ്ടിയര്‍മാരായ മുതാംസ് പി.എ, റഹ്മത്ത്.കെ, മഞ്ജിമ മനു, ശ്രേയ സുരേഷ്, മിഥുന മൈത്രിന്‍, അശ്വതി സി.എ, സ്‌നേഹ വി.എച്ച്, അമല്‍ ടി.എ, ആഷിഷ് കെ.ജെ, ശിവപ്രിയ, നെഹല കെ.എസ്, മഞ്ജിമ പ്രകാശന്‍, ഡിക്‌സണ്‍.പി.ജെ, അമല്‍ അശോകന്‍, മുഹമ്മദ് ബിലാല്‍ കെ.എച്ച് ന്റെ നേതൃത്വത്തില്‍ നടത്തിയ ഒരു രൂപ ധനസമാഹരണ പരിപാടിയില്‍ സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളും ഒരേ മനസ്സോടെ ഏറ്റെടുക്കുകയായിരുന്നു. മിഠായി വാങ്ങുവാനും ഓണപൂക്കള മത്സരത്തിനായും കരുതി വെച്ച തുകയില്‍ നിന്നും വിദ്യാര്‍ഥികള്‍ സന്തോഷത്തോടെ ഒരു രൂപ നാണയത്തുട്ടുകള്‍ നല്‍കി. അധ്യാപകരും ജീവനക്കാരും രക്ഷിതാക്കളും വിദ്യാര്‍ഥികള്‍ക്ക് നിര്‍ലോഭം പ്രോത്സാഹനം നല്‍കി. സ്‌കൂളിലെ പ്രത്യേക അസംബ്ലിയില്‍ വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിജിത്ത് വടക്കുഞ്ചേരി മുചക്ര വാഹനം കൈമാറി. സ്‌കൂള്‍ മാനേജര്‍ കെ.വി സദാനന്ദന്‍ അയ്യായിരം രൂപയും തൃത്തല്ലര്‍ വെസ്റ്റ് സഹചാരി സെന്ററും പ്രവാസി കൂട്ടായ്മയും കൂടി ബോബന് ഓണ കോടിയും ഓണ കിറ്റും നല്‍കി. സ്‌കൂള്‍ മാനേജര്‍ കെ.വി സദാനന്ദന്‍ , പ്രിന്‍സിപ്പാള്‍ വി.എ ബാബു, പ്രധാന അധ്യാപകന്‍ കെ.ജെ സുനില്‍, പി.ടി.എ പ്രസിഡണ്ട് ജുബുമോന്‍ വാടാനപ്പള്ളി, ജാബിര്‍ തൃത്തല്ലൂര്‍, സാബിര്‍ വാടാനപ്പള്ളി, മിജു തളിക്കുളം, പി.എസ് സുരത്ത് കുമാര്‍ , എം.ജി വസന്തകുമാരി സംസാരിച്ചു. ജീവകാരുണ്യ പ്രവര്‍ത്തകരായ ജാബീര്‍ തൃത്തല്ലൂരിന്റെയും , സാബിര്‍ വാടാനപ്പള്ളി , മിജു തളിക്കുളം എന്നിവരുടെ സഹായത്താല്‍ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ എം.ജി വസന്തകുമാരി കണ്ടെത്തിയ ബോബന് മുചക്ര വണ്ടി നല്‍കുവാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വിദ്യാര്‍ഥികള്‍. ഒപ്പം തങ്ങളേറ്റെടുത്ത ഈ എളിയ പ്രവര്‍ത്തനം ഒരു കുടുബത്തിന് ജീവിതം മുന്നോട്ട് പോകാന്‍ കുരുന്നുകള്‍ സ്വരൂപിച്ച നാണയതുട്ടുകള്‍ക്ക് കഴിഞ്ഞുവെന്ന സന്തോഷത്തിലാണ് വിദ്യാര്‍ഥികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."