ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ കീഴില്‍ ഹൃദയകാരുണ്യം പദ്ധതിക്ക് തുടക്കം
തിരുവനന്തപുരം: ശ്രീകാര്യം മാര്‍ ബസേലിയോസ് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം നടപ്പാക്കുന്ന ജീവകാരുണ്യ പദ്ധതിയായ ഹൃദയകാരുണ്യത്തിന് തുടക്കമായി. കുടുംബത്തിന് ആശ്രയവും ഹൃദ്‌രോഗികളുമായ ഗൃഹനാഥന്മാര്‍ക്ക് ആന്‍ജിയോപ്ലാസ്റ്റിക്കും അര്‍ബുദം ഉള്‍പ്പെടെ ഉദരോഗങ്ങള്‍ക്കുള്ള ശസ്ത്രക്രിയകള്‍ക്കും സാമ്പത്തിക സഹായം നല്‍കുന്നതാണ് ഹൃദയകാരുണ്യം പദ്ധതി.
പദ്ധതിയുടെ ലോഗോ പ്രകാശനം ഇടവക വികാരി ഫാ. ജോസഫ് ചാക്കോ പ്രമുഖ ലാപ്പറോസ്‌കോപ്പിക് സര്‍ജന്‍ ഡോ. ബൈജു സേനാധിപനു നല്‍കി നിര്‍വഹിച്ചു. ചടങ്ങില്‍ ചാരിറ്റി സെക്രട്ടറി ഡി. ഫിലിപ്പ്, ട്രസ്റ്റി സുനില്‍ മാത്യു, ഇടവക സെക്രട്ടറി ഷാജി വര്‍ഗീസ്, ചാരിറ്റി കമ്മിറ്റി അംഗങ്ങളായ രാജന്‍ ഫിലിപ്പ്, രാജി മാത്യു എന്നിവര്‍ പ്രസംഗിച്ചു. ആന്‍ജിയോപ്ലാസ്റ്റിക്കും ഉദരരോഗ ശസ്ത്രക്രിയകള്‍ക്കും സന്നദ്ധ സംഘടനകളില്‍ നിന്നോ മറ്റു വിധത്തിലോ സഹായം ലഭിച്ചട്ടില്ലാത്ത നര്‍ദ്ധനരോഗികള്‍ക്ക് ഹൃദയകാരുണ്യം പദ്ധതിപ്രകാരമുള്ള സാമ്പത്തിക സഹായത്തിനായി ചാരിറ്റി സെക്രട്ടറി ഡി.ഫിലിപ്പുമായി 97461 14444 എന്ന മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."