ജല അതോരിറ്റി പൈപ്പ്് പൊട്ടി ജലം പാഴാകുന്നു; നടപടിയെടുക്കാതെ അധികൃതര്‍
വിഴിഞ്ഞം: വിഴിഞ്ഞം ഹാര്‍ബര്‍ റോഡില്‍ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായിട്ടും നടപടി സ്വീകരിക്കാത്ത അധികൃതരുടെ നിലപാടില്‍ പ്രതിഷേധമുയരുന്നു. ഹാര്‍ബറിലെ മൈലാഞ്ചിക്കല്ല് ഭാഗത്താണ് ജലവിതരണ പൈപ്പ് പൊട്ടി ആയിരക്കണക്കിന് ലിറ്റര്‍ കടിവെള്ളം പാഴാകുന്നത്.
ഇത് സംബന്ധിച്ച് നെയ്യാറ്റിന്‍കര വാട്ടര്‍ അതോറിറ്റി എ.ഇയെയും ഓവര്‍സീയറെയും വിവരമറിയിച്ചിട്ടും ഒരി നടപടിയുമുണ്ടാകുന്നില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. ഫയര്‍ഫോഴ്സിന് സമീപം പമ്പ് ഓപ്പറേറ്റ് ചെയ്യുന്ന ജീവനക്കാരനോടും ജലം പാഴാകുന്നത് തടയാന്‍ പമ്പിങ് തത്കാലം നിര്‍ത്തണമെന്നാവശ്യപ്പെട്ടിട്ടും ഫലമുണ്ടാകുന്നില്ല. കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശത്ത് പലപ്പേഴും കുടിവെള്ളം വിലകൊടുത്ത് വാങ്ങുന്ന സാധാരണക്കാരുടെ മുന്നിലൂടെയാണ് അധികൃതരുടെ അനാസ്ഥകാരണം ആയിരക്കണക്കിന് ലിറ്റര്‍ വെള്ളം പാഴാകുന്നത്. നിരുത്തരവാദപരമായി ജലം പാഴായിപോകുന്നതിന് കാരണക്കാരായവര്‍ക്കെതിരേ നടപടിവേണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."