വാറണ്ട് പ്രതിയെ പിടികൂടാന്‍ പോയ പൊലിസുകാരന് കുത്തേറ്റു; പ്രതി ഒളിവില്‍
കഠിനംകുളം: വാറണ്ട് കേസിലെ പ്രതിയെ പിടികൂടാന്‍ പോയ പൊലിസുകാരന് കുത്തേറ്റു. കഴക്കൂട്ടം പൊലിസ്് സ്റ്റേഷനിലെ പൊലിസുകാരന് കല്ലറ സ്വദേശിയായ മഹേഷിനാണ് കുത്തേറ്റത്. തലയ്ക്കും കഴുത്തിനും കണ്ണിന്റെ ഭാഗത്തും ഗുരുതരമായി കുത്തേറ്റ മഹേഷിനെ കഴക്കൂട്ടം സി.എസ്.ഐ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 12 തുന്നല്‍ വേണ്ടി വന്ന മഹേഷ് അപകട നില തരണം ചെയ്തിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ഇന്നലെ വൈകിട്ട് ആറരയോടെ തുമ്പയ്ക്കടുത്തെ ഗ്രൗണ്ടില്‍ വച്ചാണ് സംഭവം. നേരത്തെ ജയില്‍ ശിഷ അനുഭവിച്ചിട്ടുള്ള മേനംകുളം സ്വദേശിയായ പ്രതിയായ ഊത്ത് അനിയെന്ന് വിളിക്കുന്ന അനിയെ മറ്റൊരു വാറണ്ട് കേസില്‍ കേസില്‍ പിടികൂടാനായി ഒരു ഓട്ടോറിക്ഷയില്‍ നാലുപൊലിസുകാരുമായിട്ടാണ് പോയത്. കളിസ്ഥലത്തുണ്ടായിരുന്ന അനിയെ പൊലിസുകാര്‍ കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ കൈയില്‍ കരുതിയിരുന്ന ആയുധം കൊണ്ട് കുത്തുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
സംഭവത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. പിടിച്ചുപറി, ബോംബേറ്, ആക്രമണം, തുടങ്ങിയ നിരവധി കേസിലെ പ്രതിയാണ് അനിയെന്ന് പൊലിസ് പറഞ്ഞു. രാത്രിയില്‍ പ്രതിയെ പിടികൂടാന്‍ കഴക്കൂട്ടം സി.ഐ അജയകുമാറിന്റെ നേതൃത്വത്തില്‍ വന്‍ പൊലിസ് സംഘം തിരച്ചില്‍ ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."