HOME
DETAILS

ഇവര്‍ കാടിറങ്ങുകയാണ്; കൊട്ടാരത്തില്‍ കാണിക്ക വയ്ക്കാന്‍ കാട്ടുതേനും നെല്ലിക്കയും തിനയുമായി ആദിവാസി സമൂഹം കാടിറങ്ങുന്നു

  
backup
August 21 2017 | 04:08 AM

%e0%b4%87%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%9f%e0%b4%bf%e0%b4%b1%e0%b4%99%e0%b5%8d%e0%b4%99%e0%b5%81%e0%b4%95%e0%b4%af%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%95%e0%b5%8a


കാട്ടാക്കട: കാണിക്ക നല്‍കാനുള്ള ഓട്ടത്തിലാണ് അഗസ്ത്യമലനിരകളിലെ ആദിവാസികള്‍. കാട്ടില്‍ തങ്ങള്‍ വിളയിച്ചെടുത്ത വിഭവങ്ങള്‍ രാജാവിന് നല്‍കുന്ന പഴയ ആചാരത്തിന്റെ ഭാഗമായുള്ള തയ്യാറെടുപ്പ്. കാട്ടിലെ അരയന്‍മാരായ ആദിവാസികള്‍ പരമ്പരാഗതമായി നടത്തുന്ന രാജകൊട്ടാര സന്ദര്‍ശത്തിന് വേണ്ടി കാട് താണ്ടി നാട്ടിലെത്താനുള്ള ഒരുക്കത്തിലാണ് ഇവര്‍. കവടിയാര്‍ കൊട്ടാരത്തില്‍ എത്തി തങ്ങളുടെ കാണിക്ക വച്ച് ഓണക്കൈനീട്ടവും വാങ്ങി മടങ്ങും. തലമുറകളായി തങ്ങളുടെ പിതാക്കന്മാര്‍ ചെയ്യുന്ന കര്‍മ്മം മഴ തീര്‍ത്ത ഈ പട്ടിണിയിലും ഒഴിവാക്കാതെ അവര്‍ പുറപ്പെടുകയാണ് വരുന്ന ഒരാഴ്ചയ്ക്കകം.
കാട്ടുതേനും നെല്ലിക്കയും തിനയും തിനമാവും ചേനയും ചേമ്പും ഒക്കെ അടങ്ങുന്നതാണ് ഇവരുടെ കാണിക്ക. മാസങ്ങളായി വനത്തില്‍ അലഞ്ഞാണ് ഇവര്‍ തേന്‍ ശേഖരിച്ചത്. അഗസ്ത്യവനത്തിന്റെ അടിവാരത്തില്‍ നിന്നും ശേഖരിച്ച ചൂരല്‍ കൊണ്ട് നിര്‍മിച്ച കുട്ട, വട്ടി, മുറം എന്നിവയും രാജ്ഞിക്ക് സമര്‍പ്പിക്കും. കരനെല്ലാണ് ഇവരുടെ ഒരിനം. കാട് മാറ്റി വൃത്തിയാക്കിയ ഭാഗത്ത് വിതയ്ക്കുന്ന നെല്ല് കൊയ്താണ് സ്വാദിഷ്ടമായ കരനെല്ല് ഉണ്ടാക്കുന്നത്. കാട്ടില്‍ നിന്നും സംഘടിപ്പിച്ച കിഴങ്ങു വര്‍ഗങ്ങളും ഇക്കൂട്ടത്തിലുണ്ട്. മുന്‍പ് കാട്ടിറച്ചിയും കൊണ്ടുപോകുമായിരുന്നു. എന്നാല്‍ വന്യജീവി നിയമം കര്‍ക്കശമാക്കിയപ്പോള്‍ അത് നിര്‍ത്തി. കുട്ടികളും സ്ത്രീകളും അടങ്ങുന്ന സംഘത്തെ നയിക്കുന്നത് കാട്ടുമൂപ്പനാണ്. പുറം നാട്ടില്‍ നിന്നും 30 കി.മീ അകലെ നിന്നു വരെ ആദിവാസികള്‍ നാട്ടിലെത്തിയാണ് കാണിക്ക നല്‍കുന്നത്.
തിരുവിതാംകൂറിന് മുന്‍പ് വേണാട് രാജവംശം ഭരിച്ചിരുന്ന കാലത്താണ് രാജാവിന് കാണിക്ക അര്‍പ്പിക്കുന്ന സമ്പ്രദായം തുടങ്ങിയത്. അതോടെയാണ് ഇവര്‍ക്ക് കാണിക്കാര്‍ എന്ന പേരും വന്നത്. ഇവരെ കാട്ടിലെ അരചന്‍( രാജാവ്) ആയിട്ടാണ് നിയമിച്ചിരുന്നത്. കാട് പരിപാലിക്കുന്നതും കൃഷി ചെയ്യുന്നതും കാട്ടില്‍ നിന്നും കരം പിരിക്കുന്നതും കൊള്ളക്കാരെ തടയുന്നതും ഇവരാണ്. അങ്ങിനെ ഓണനാളില്‍ ഇവര്‍ രാജാവിനെ കാണാന്‍ എത്തും. കരം പിരിവും കാട്ടിലെ വിഭവങ്ങളും രാജാവിന് നല്‍കും. രാജാവ് ഇവര്‍ക്ക് ഓണ സമ്മാനങ്ങളും. അതോടെയാണ് ഇവര്‍ക്ക് കാണിക്ക വച്ചവര്‍ എന്ന അര്‍ത്ഥത്തില്‍ കാണിക്കാര്‍ എന്ന പേര് വന്നത്. തുടര്‍ന്ന് മാര്‍ത്താണ്ഡവര്‍മ്മയെ തന്റെ ഒളിവ് കാലത്ത് കാട്ടില്‍ വച്ച് എട്ടുവീട്ടില്‍പിള്ളമാരില്‍ നിന്നും രക്ഷപ്പെടുത്തിയതിനാല്‍ ഇവര്‍ക്ക് കൂടുതല്‍ അധികാരവും മറ്റും നല്‍കി.
അന്ന് പത്മനാഭപുരം കൊട്ടാരത്തിലാണ് കാണിക്ക വച്ചിരുന്നത്. കൊട്ടാരത്തിലെത്തി കാണിക്ക വച്ച് തങ്ങളുടെ പരിദേവനങ്ങള്‍ പറയും. തുടര്‍ന്ന് ഇവര്‍ ഓണപ്പാട്ട് പാടും. അതിനുശേഷം മടക്കം. കൊട്ടാരത്തില്‍ നിന്നും പുതുവസ്്രതവും പണവും നല്‍കും. അടുത്തിടെ വരെ മുതിര്‍ന്ന കാട്ടുമൂപ്പനായ വാലിശീതങ്കനാണ് സംഘത്തലവനായിരുന്നത്. എന്നാല്‍ അദ്ധേഹം മരിച്ചതോടെ മാതിയനായി തലവന്‍. രാജഭരണം ഉണ്ടായിരുന്നപ്പോള്‍ തങ്ങളുടെ സങ്കടം കേള്‍ക്കാന്‍ ഒരു വേദിയായിരുന്നു ഇതെന്നവര്‍ പറയുന്നു. അന്ന് തന്നെ പരിഹാരവും ഉണ്ടാകും.
എന്നാല്‍ ഇന്നോ തങ്ങളുടെ വിഷമങ്ങള്‍ ആരും കേള്‍ക്കുന്നില്ലെന്നും മൃഗങ്ങളെ കരുതി ക്യഷി ചെയ്യാന്‍ പോലും കഴിയുന്നില്ലെന്നും ഈ ഓണം തങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നും കിട്ടുന്ന അരിയില്‍ ഒതുക്കേണ്ടി വരുമെന്നും കാട്ടുമൂപ്പന്‍ പറഞ്ഞു. ഈ പട്ടിണിയിലും വിഷമത്തിലും അതൊക്കെ മാറ്റി വച്ച് നഗരയാത്രയ്ക്ക് ഒരുങ്ങുകയാണ് ഇവര്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago
No Image

ബംഗ്ലാദേശിനെ തൂക്കിയടിച്ച് സഞ്ജു; ടി-20 റെക്കോഡ് തിരുത്തി ഇന്ത്യ

Cricket
  •  2 months ago