അടുക്കള വൃത്തിഹീനം; ഇന്ത്യന്‍ കോഫി ഹൗസ് അടച്ചുപൂട്ടി
തിരുവനന്തപുരം: വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവനന്തപുരം സ്റ്റാച്യു സ്പെന്‍സര്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യന്‍ കോഫി ഹൗസ് നഗരസഭാ ആരോഗ്യവിഭാഗം അടച്ചുപൂട്ടി.
വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന ഹോട്ടലുകള്‍ കണ്ടെത്താനായി കുറേ ദിവസങ്ങളായി തിരുവനന്തപുരം നഗരത്തിലെ ഹോട്ടലുകളിലും മറ്റു ഭക്ഷണശാലകളിലും നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തിവരികയാണ്. കോഫിഹൗസിന്റെ അടുക്കള വൃത്തിഹീനമായ അവസ്ഥയിലായിരുന്നു.
തിരുവനന്തപുരത്തെ പ്രമുഖമായ തക്കാരം അടക്കമുള്ള ഹോട്ടലുകള്‍ നഗരസഭ പൂട്ടിയിരുന്നു. ഭക്ഷണത്തിനായി ഒരാഴ്ചവരെ പഴക്കമുള്ള ചിക്കന്‍ ഉപയോഗിച്ച ഹോട്ടലുകള്‍ കഴിഞ്ഞദിവസം നടന്ന പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലും നഗരത്തിലെ ഹോട്ടലുകളില്‍ വ്യാപക പരിശോധന
നടത്തുമെന്നു നഗരസഭ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."