മള്ളിയൂരില്‍ വിനായക ചതുര്‍ഥിയുത്സവം
മള്ളിയൂര്‍:മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുര്‍ഥി ഉത്സവത്തില്‍ ഭക്തജന പങ്കാളിത്തം സജീവമായി . രണ്ടാം ഉത്സവദിനമായ ഇന്നലെ സംസ്ഥാനത്തിന്റെ വിവധഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിന് ഭക്തരാണ് ഗണപതി മുഖ്യപ്രതിഷ്ഠയുള്ള അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നായ മള്ളിയൂര്‍ ക്ഷേത്രത്തില്‍ എത്തിചേര്‍ന്നത്.
ഗണേശ ഉത്സവത്തിന്റെ എല്ലാ ദിവസവും ഉത്സവബലിയും ദര്‍ശനവും ഉള്ള അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് മള്‌ളിയൂര്‍.ഗണപതി മുഖ്യപ്രതിഷ്ഠയായിരുന്ന ക്ഷേത്രത്തില്‍ ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ ഭക്തിയുടെയും ഉപാസനയുടെയും ഫലമായി മഹാഗമപതിക്കൊപ്പം ഉണ്ണിക്കണ്ണന്റെയും സാനിധ്യം ഇവിടെ ഉണ്ടാകാന്‍ ഇടയായി.അതോടെയാണ് ഉണ്ണിക്കണ്ണനെ മടിയിലിരുത്തിയ സങ്കല്പമായി മള്ളിയൂര്‍ ക്ഷേത്രം മാറിയത്.25നാണ് വിനായക ചതുര്‍ത്ഥി. അന്ന് രാവിലെ 10008 നാളികേരത്തിന്റെ ഗണപതി ഹോമം നടക്കും.തുടര്‍ന്ന് കേരളത്തിലെ പേരുകേട്ട 12 ഗജവീരന്‍ന്മാര്‍ അണിനിരക്കുന്ന ഗജപൂജയും ഉണ്ടാകും. 26നാണ് ആറാട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."