HOME
DETAILS
MAL
തോമസ് ചാണ്ടിയുടെ ഭൂമി കൈയ്യേറ്റം: മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും വ്യത്യസ്ത നിലപാടെന്ന് കുമ്മനം
backup
August 21 2017 | 04:08 AM
കോട്ടയം:ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും വ്യത്യസ്ത നിലപാടുകളാണുള്ളതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്.
മുഖ്യമന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിക്കുമ്പോള്‍ തെളിവുണ്ടെങ്കില്‍ മന്ത്രിക്കെതിരേ കേസെടുക്കാമെന്നാണ് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന് പറഞ്ഞത്. ഇത്തരം പരസ്പര വിരുദ്ധ അഭിപ്രായങ്ങള്‍ പല കാര്യങ്ങളിലുമുണ്ട്. തോമസ് ചാണ്ടിയുടെ എല്ലാ ഭൂമി ഇടപാടുകളെപ്പറ്റിയും സമഗ്രാന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.മന്ത്രിയുടെ കൈവശമുള്ള ഭൂമി ക്ഷേത്രം വക ഭൂമിയാണെന്ന് ലാന്‍ഡ് ട്രൈബ്യൂണലും ഹൈക്കോടതിയും കണ്ടെത്തിയിരുന്നു.എന്നാല്‍ തോമസ് ചാണ്ടി തന്റെ ഇഷ്ടക്കാരായ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കേസ് അട്ടിമറിച്ചെന്നും കുമ്മനം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."