ലോട്ടറി ടിക്കറ്റിന്റെ നമ്പര്‍ തിരുത്തി തട്ടിപ്പ് നടത്തുന്ന യുവാവ് പിടിയില്‍
കോട്ടയം: ലോട്ടറി ടിക്കറ്റിന്റെ നമ്പര്‍ തിരുത്തി പണം തട്ടുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാരാപ്പുഴ വേളൂര്‍ അഖില്‍ നിവാസില്‍ ഉദയകുമാറിനെയാണ് (40) വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. നഗരത്തിലെ മൂന്നു ചെറുകിട ലോട്ടറി കച്ചവടക്കാരില്‍നിന്ന് പണംതട്ടിയ കേസിലാണ് ഇയാള്‍ പിടിയിലായത്. ലോട്ടറിടിക്കറ്റിന്റെ ഫലം അറിഞ്ഞശേഷം തന്റെ കൈയിലെ ലോട്ടറിയുടെ നമ്പര്‍ തിരുത്തി പണം തട്ടുന്നതാണ് ഇയാളുടെ രീതി. നഗരത്തിലെ 65, 70, 75 വയസ്സുള്ള ലോട്ടറി കച്ചവടക്കാരാണ് തട്ടിപ്പിന് ഇരയായവിരിലേറെയും . ഇവരില്‍ നിന്ന് 3,000, 2000, 500 രൂപയാണ് തട്ടിയെടുത്തത്. ഇത് സംബന്ധിച്ച് ലഭിച്ച പരാതിയില്‍ അന്വേഷണം നടത്തിയെങ്കിലും പ്രതിയെ സംബന്ധിച്ച് കൃത്യമായ സൂചന ലഭിച്ചിരുന്നില്ല. ഇന്നലെ ഇതേ രീതിയില്‍ നഗരത്തിലെ മറ്റൊരുലോട്ടറി കച്ചവടക്കാരനില്‍നിന്ന് പണം തട്ടിയെടുക്കാന്‍ ഇയാള്‍ ശ്രമിച്ചതായി വെസ്റ്റ് എസ്.ഐ എം.ജെ. അരുണ്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."