ഉദ്യോഗസ്ഥരെ ശകാരിച്ച് മന്ത്രി എം.എം മണി
നെടുങ്കണ്ടം: ഓണം, ബക്രീദ് ജില്ലാ ഫെയര്‍ ഉദ്ഘാടനത്തില്‍ കല്ലുകടി. ഉദ്യോഗസ്ഥരെ കണക്കിനു ശകാരിച്ച് മന്ത്രി എം.എം മണിയുടെ പരാമര്‍ശങ്ങള്‍. പൊതുവിതരണം ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ നടത്തുന്ന കര്‍മ പരിപാടികള്‍ ഉദ്യോഗസ്ഥര്‍ വഴിപാടാക്കി ജനങ്ങളെ ദ്രോഹിക്കരുതെന്നാണ് മന്ത്രി എം എം മണി അഭിപ്രായപ്പെട്ടത്. ജില്ലാ ഫെയര്‍ നെടുങ്കണ്ടത്ത് ഉദ്ഘാടനം ചെയ്യവേയാണ് മന്ത്രി അമര്‍ഷം രേഖപ്പെടുത്തിയത്. പരിപാടിയില്‍ ജനപങ്കാളിത്തം ഇല്ലാതിരുന്നതും നോട്ടീസില്‍ പേരെഴുതിയവര്‍ ആരും പങ്കെടുക്കാതിരുന്നതും പ്രധാന നേതാക്കളുടെ പേരുകള്‍ പ്രാധാന്യമില്ലാതെ ചേര്‍ത്തതുമെല്ലാം മന്ത്രിയെ ചൊടിപ്പിച്ചു.
പാവപ്പെട്ട ജനങ്ങള്‍ക്കു വേണ്ടി സര്‍ക്കാര്‍ എത്ര ലക്ഷ്യംവച്ചാലും അത് ജനങ്ങളില്‍ എത്തിക്കാതിരിക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജില്ലാ പരിപാടി തന്നെ നടത്തണമെന്ന നിര്‍ബന്ധമൊന്നും തനിക്കില്ല, ഇത് ഉദ്ഘാടനം ചെയ്തിട്ട് തനിക്ക് നേതാവാകേണ്ട, ഇത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ക്കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."