HOME
DETAILS

കനത്ത മഴ മൂന്നാം ദിവസവും തുടരുന്നു ജില്ലയില്‍ വ്യാപക നാശനഷ്ടം

  
backup
August 21 2017 | 04:08 AM

%e0%b4%95%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%ae%e0%b4%b4-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%82-%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%b8%e0%b4%b5%e0%b5%81%e0%b4%82


തൊടുപുഴ: രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ ഇടുക്കി ജില്ലയുടെ വിവിധ മേഖലകളില്‍ കനത്ത നാശനഷ്ടം. ശക്തമായ കാറ്റില്‍ ഏക്കര്‍ കണക്കിന് സ്ഥലത്തെ കൃഷി നശിച്ചു.
ഓണത്തിന് വെട്ടാന്‍ നിര്‍ത്തിയിരുന്ന ഏത്തവാഴ കൃഷി വ്യാപകമായി നശിച്ചു. കട്ടപ്പന, കാഞ്ചിയാര്‍, ഇരട്ടയാര്‍ മേഖലകളില്‍ കനത്ത മണ്ണിടിച്ചിലുണ്ടായി.
കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍ അണക്കെട്ടുകള്‍ തുറന്നുവിട്ടു. ലോവര്‍പെരിയാറില്‍ 11.2 സെ.മീ. മഴയാണ് രേഖപ്പെടുത്തിയത്. പീരുമേട്ടില്‍ ദേശീയപാത 183ല്‍ മത്തായി കൊക്കയ്ക്കു സമീപവും മണ്ണിടിഞ്ഞുവീണു ഗതാഗതം തടസപ്പെട്ടു.
കനത്ത മഴയിലാണു രാത്രി പത്തോടെ റോഡിലേക്കു മണ്ണിടിഞ്ഞു വീണത്. ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
മണ്ണിടിച്ചില്‍ ഉണ്ടായപ്പോള്‍ റോഡില്‍ വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. ഇതിന് 20 മീറ്റര്‍ ദൂരത്തില്‍ 2014 ല്‍ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു.
തൊടുപുഴയില്‍ ഇടിമിന്നിലേറ്റു ചീനിക്കുഴി കിഴക്കുംപാടം വഴിക്കപുത്തന്‍പുരയില്‍ കരുണന്റെ വീടിനു നാശനഷ്ടമുണ്ടായി. ഭിത്തി വിണ്ടുകീറി. വയറിങ് പൂര്‍ണമായും കത്തിനശിച്ചു. വീടിന്റെ വരാന്തയിലും പൊട്ടലുണ്ടായി. ഇവരുടെ വളര്‍ത്തുനായ മിന്നലേറ്റു ചത്തു.
ജില്ലയിലെ പുഴകളും അരുവികളും കരകവിഞ്ഞൊഴുകുകയാണ്. കഴിഞ്ഞ 18 നു മാത്രം മാങ്കുളത്തു പെയ്തത് 11.5 സെന്റീമീറ്റര്‍ മഴയാണ്.
കാട്ടാനകള്‍ വെളളം കുടിക്കാനെത്തുന്ന ആനക്കുളം പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു. മീന്‍കുത്തി, കോഴിയിള, വെള്ളച്ചാട്ടങ്ങളില്‍ വന്‍ ജലസാനിധ്യമാണുള്ളത്. വെള്ളച്ചാട്ടം ആസ്വദിക്കുന്നതിനായി അനവധി സഞ്ചാരികളും ഇവിടെയെത്തുന്നുണ്ട്. പുഴ നിറഞ്ഞൊഴുകുമ്പോഴും കാട്ടാനകളെത്തി പുഴയിലെ വെള്ളം കുടിക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്നു പ്രദേശവാസികള്‍ പറഞ്ഞു.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2331.981 അടിയായി ഉയര്‍ന്നു.
അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് 5.84 സെ.മീ. മഴ രേഖപ്പെടുത്തി. 17.157 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം ഒഴുകിയെത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago
No Image

ബംഗ്ലാദേശിനെ തൂക്കിയടിച്ച് സഞ്ജു; ടി-20 റെക്കോഡ് തിരുത്തി ഇന്ത്യ

Cricket
  •  2 months ago