പീലിംഗ് മേഖലാ പ്രശ്‌നം: അടച്ചുപൂട്ടലില്‍ നിന്നും ഉടമകള്‍ പിന്മാറി
ചേര്‍ത്തല: താലൂക്കിലെ പീലിംഗ് ഷെഡുകള്‍ ഇന്നു മുതല്‍ അടച്ചിടാനുള്ള തീരുമാനത്തില്‍ നിന്നും ഉടമകള്‍ പിനാറി .സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷന്‍ നേതൃത്വത്തില്‍ ഒരു വിഭാഗം തൊഴിലാളികള്‍ കുറച്ചു നാളായി സമരത്തിലായിരുന്നു.
ഇതില്‍ പ്രതിഷേധിച്ചാണ് ഷെഡുകള്‍ അടച്ചിടാന്‍ ചേമ്പര്‍ ഓഫ് കേരളസീഫുഡ് ഇന്‍ഡസ്ട്രി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്.മേഖലയിലെഅംഗീകൃത തൊഴിലാളി യൂണിയനുകള്‍ സമരത്തിനെതിരെ നിലപാടെടുക്കുകയും, ഷെഡുകള്‍ക്ക് പോലീസ് സംരക്ഷണം ഉറപ്പാക്കുകയു ചെയ്തസാഹചര്യത്തിലാണ് ഉടമകള്‍പിന്മാറിയത്.
വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ തൊഴില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി പുറത്തു നിന്നുള്ള സ്ത്രികളെ ഉപയോഗിച്ചാണ് സമരം നടത്തുന്നതെന്ന് ചേമ്പര്‍ യോഗംആരോപിച്ചു.തൊഴിലാളി യൂണിയനുകളും ജില്ലാ ലേബര്‍ ഓഫിസറും അംഗീകരിച്ച് കൂലി വര്‍ധനവ് നടപ്പാക്കിയിരുന്ന ' താലൂക്കിലെ 260 പീലിംഗ് ഷെഡുകളില്‍ ആറിടത്തു മാത്രമാണു പ്രശ്‌നങ്ങളെന്നും യോഗം ആരോപിച്ചു' പ്രസിഡന്റ് വി.പി.ഹമീദ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി വി.കെ.ഇബ്രാഹിം, ടി.ആര്‍.അജിത്ത്, ടി.എ.അബ്ദുള്‍ അസീസ്, എം.ജെ.യേശുദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
എന്നാല്‍ മേഖലയിലെ തൊഴില്‍ ചൂഷണവും കൂലി കുറവും പരിഹരിച്ച് തൊഴിലാളി ചൂഷണം അവസാനിപ്പിച്ചില്ലെങ്കില്‍ജില്ലാ കളക്ട്രേറ്റില്‍ സമരം നടത്തുകയും നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് ഫെഡറേഷന്‍ നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."