ആനുകൂല്യ വിതരണം ഉദ്ഘാടനം ചെയ്തു
ചേര്‍ത്തല: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യപരിഗണന തൊഴിലാളികള്‍ ഉള്‍പ്പെടെ പാവപ്പെട്ടവര്‍ക്കാണെന്ന് കയര്‍ അപ്പെക്സ് ബോഡി ചെയര്മാന് ആനത്തലവട്ടം ആനന്ദന് പറഞ്ഞു.
കയര്‍തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ വിരമിക്കല്‍ ആനുകൂല്യ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന് സാമ്പത്തികമായ സമ്പന്നതയില്ലെങ്കിലും ഉള്ളത് വിതരണം ചെയ്യുന്നതില്‍ മുന്‍ഗണന പാവങ്ങള്‍ക്കാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബോര്‍ഡ് ചെയര്മാന് കെ.കെ ഗണേശന് അധ്യക്ഷനായി.
എ.എം. ആരിഫ് എം.എല്‍.എ, മുനിസിപ്പല്‍ ചെയര്മാന് ഐസക് മാടവന, കയര്‍ കോര്പറേഷന് ചെയര്മാന് ആര്. നാസര്‍, കയര്‍ മെഷീന് മാനുഫാക്ചറിങ് കമ്പനി ചെയര്മാന് കെ. പ്രസാദ്, ഫോംമാറ്റിങ്സ് ചെയര്മാന് കെ. ആര്. ഭഗീരഥന്, കയര്‍ഫെഡ് കണ്‍വീനര്‍ എന്‍ സായികുമാര്‍, ക്ഷേമനിധിബോര്‍ഡ് അംഗം എന്‍. പി.കമലാധരന്‍, സി.പി.എം കഞ്ഞിക്കുഴി ഏരിയ സെക്രട്ടറി, എസ് രാധാകൃഷ്ണന്, എന്‍. പി. ഷിബു, ഡി. ജ്യോതിഷ്, പി.എസ്.ശ്രീകുമാര്‍, ജോജിച്ചന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."