HOME
DETAILS
MAL
മയക്കുമരുന്നുമായി എന്‍ജിനീയറിങ് വിദ്യാര്‍ഥി പിടിയില്‍
backup
August 21 2017 | 04:08 AM
കായംകുളം: പത്ത് ഗ്രാം ഹാഷിഷുമായി എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയെ അറസ്റ് ചെയ്തു.
കൊല്ലംകുളത്തൂപ്പുഴയിലെ ഒരു എന്‍ജിനീയറിങ് കോളജിലെ ഇലട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ഥി കൊല്ലം നെടുമണ്‍ കാവ് ഹരിഹരം വീട്ടില്‍ ഹരിയെന്നു വിളിക്കുന്ന അഖില്‍ (22) നെയാണ് കായംകുളം സി ഐ.കെ സദന് എസ്.ഐ രാജന് ബാബു എന്നിവരുടെ നേതൃത്തില്‍ ഉള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകിട്ട് കായംകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. സംശയം തോന്നിയ റെയില്‍വേ അധികൃതര്‍ പൊലിസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ഇയാളെ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."