മെഡിക്കല്‍ കോഴ: കുമ്മനത്തിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും
തിരുവനന്തപുരം: മെഡിക്കല്‍ കോഴ അഴിമതിയുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ മൊഴി വിജിലന്‍സ് ഇന്ന് രേഖപ്പെടുത്തും. മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് നേരത്തെ നോട്ടിസ് അയച്ചിരുന്നു.
കോഴ ആരോപണത്തെ തുടര്‍ന്ന് പാര്‍ട്ടി സ്വമേധയാ നിശ്ചയിച്ച അന്വേഷണ കമ്മിഷന് അംഗങ്ങളായ കെ.പി ശ്രീശന്, നസീര്‍ എന്നിവര്‍ നേരത്തെ വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു. വിവാദത്തിലെ ഇടനിലക്കാരനായ സതീഷ് നായര്‍ക്കും വിജിലന്‍സ് നോട്ടിസ് അയച്ചിട്ടുണ്ട്.
സ്വാശ്രയ കോളജിന് മെഡിക്കല്‍ കോളജ് അംഗീകാരം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ബി.ജെ.പി നേതാക്കള്‍ കോഴ വാങ്ങിയെന്ന ആരോപണമാണ് വിജിലന്‍സ് പരിശോധിക്കുക.
മെഡിക്കല്‍ കോളജ് അനുവദിക്കുന്നതിന് കേന്ദ്രാനുമതി വാങ്ങി നല്‍കാമെന്നു വാഗ്ദാനം ചെയ്ത് വര്‍ക്കല എസ്.ആര് മെഡിക്കല്‍ കോളജ് ഉടമ ആര്. ഷാജിയില്‍നിന്നും ആര്.എസ്. വിനോദ് കോഴ വാങ്ങിയെന്ന് പാര്‍ട്ടി അന്വേഷണ സമിതി സ്ഥിരീകരിച്ചിരുന്നു. കോഴ ആരോപണം സംബന്ധിച്ച് ബി.ജെ.പി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ സംഭവത്തില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."