അമിത് ഷാ ഭക്ഷണം കഴിക്കാനെത്തിയ വീട്ടില്‍ ശൗചാലയമില്ല; അപേക്ഷ നല്‍കിയിട്ട് മാസങ്ങള്‍ കഴിഞ്ഞെന്ന് വീട്ടുടമ
ഭോപ്പാല്‍: പാര്‍ട്ടി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മധ്യപ്രദേശിലെത്തിയ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഭക്ഷണം കഴിച്ച പ്രവര്‍ത്തകന്റെ വീട്ടില്‍ ശൗചാലയമില്ല. മാസങ്ങളായി ശൗചാലയത്തിന് വേണ്ടി അപേക്ഷ നല്കി കാത്തിരിക്കുകയാണെന്ന് അമിത് ഷായ്ക്ക് ആതിഥ്യമരുളിയ കമാല്‍ സിങ് ഉയ്ക്ക്. കമാല്‍ മാധ്യമങ്ങളോട് പറഞ്ഞതാണ് ഇക്കാര്യം.
പാര്‍ട്ടി ശക്തിപ്പെടുത്താനായുള്ള ത്രിദിന മധ്യപ്രദേശ് സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഇന്നലെ അമിത് ഷാ സവാനിയ ഗോഡ് മേഖലയിലുള്ള ആദിവാസി ബി.ജെ.പി പ്രവര്‍ത്തകന്റെ വീട്ടിലെത്തിയത്.
മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ നന്ദകുമാര്‍ സിങ് ചൗഹാന് എന്നിവരോടൊപ്പമായിരുന്നു അമിത് ഷായുടെ ഉച്ചയൂണ്.
അമിത് ഷാ ആദിവാസി പ്രവര്‍ത്തകന്റെ വീട്ടിലെത്തുന്നത് റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങളും എത്തി. ഉച്ചയൂണ് കഴിഞ്ഞ് ദേശീയ അദ്ധ്യക്ഷന്‍ പോയ ഉടന്‍തന്നെയാണ് തന്റെ വീട്ടില്‍ ശൗചാലയമില്ലെന്ന് ഇയാള്‍ മാധ്യമങ്ങളോട് തുറന്നടിച്ചത്.
ബി.ജെ.പി ഭരിക്കുന്ന ഭോപ്പാല്‍ മുനിസിപ്പല്‍ കോര്‍പറേഷനിലെ 26ാം വാര്‍ഡിലാണ് ഉയ്ക്കിന്റെ ഏഴംഗ കുടുംബം താമസിക്കുന്നത്. ശൗചായമില്ലാത്തതിനാല് തങ്ങള്‍ പ്രശ്നത്തിലാണെന്ന് ഉയ്ക്കിന്റെ ഭാര്യയും കുടുംബാംഗങ്ങളും മാധ്യമങ്ങളോട് പറഞ്ഞു. അമിത് ഷാ വന്നതോടെ ശൗചാലയം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഉയ്ക്കിന്റെ കുടുംബം.
പാര്‍ട്ടിയുടെ ദലിത് മുഖം മയപ്പെടുത്തുന്നതിന്റെ ഭാഗമായണ് അധ്യക്ഷന്‍ പിന്നാക്ക വിഭാഗങ്ങളുടെ വീട് ഊണിനും മറ്റുമായി തെരഞ്ഞെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."