പരുഷന്മാരുടെ ചര്‍മത്തെ സംരക്ഷിച്ചു നിര്‍ത്താം
ന്യൂഡല്‍ഹി: ശരീര സൗന്ദര്യം സംരക്ഷിക്കുന്ന കാര്യത്തില്‍ സ്ത്രീകളെപ്പോലെ തന്നെ ജാഗ്രത പാലിക്കുന്നവരാണ് പുരുഷന്മാരും. ശരീര സൗന്ദര്യത്തിന്റെ പ്രധാന ഘടകമാണ് ചര്‍മ സംരക്ഷണം. മറ്റുള്ളവരെ ആകര്‍ഷിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന ഒന്നാണ് ചര്‍മ സൗന്ദര്യം. സ്ത്രീകളുടെ ശരീരത്തെ അപേക്ഷിച്ച് പുരുഷന്മാരുടെ എണ്ണയുടെ അളവ് കൂടുതലും കട്ടിയുള്ള തൊലിയുമായിരിക്കും. അതിനാല്‍ തന്നെ ചര്‍മ സംരക്ഷണത്തിന് സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും വെവ്വേറെ ക്രീമുകളാണ് വിപണിയിലിറക്കാറുള്ളത്.
വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോഴും തൊഴിലിടങ്ങളില്‍ നിന്നും പുറത്തിറങ്ങുമ്പോഴും പൊടിയില്‍ നിന്നും സൂര്യപ്രകാശം ഏല്‍ക്കുന്നതും പരമാവധി ഒഴിവാക്കുക. ഇത് തടയുന്ന ക്രീമുകള്‍ പുരട്ടുന്നത് നന്നാകും.
അലോപ്പതി മരുന്നുകള്‍ക്ക് പകരം നാടന്‍ ആയുര്‍വേദ മരുന്നുകളും എണ്ണകളും ഇതിനായി പരീക്ഷിക്കുക. ദിവസേന രാവിലെയും രാത്രിയും ഇതു തുടര്‍ന്നാല്‍ ഉന്മേഷമുള്ള ശരീരത്തെ വീണ്ടെടുക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."