HOME
DETAILS
MAL
ഓപ്പറേഷന് കാവല്‍ക്കണ്ണുകള്‍ ഇനി വെള്ളനാട്ടും
backup
August 11 2016 | 01:08 AM
വെള്ളനാട്: സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുന്ന ഓപ്പറേഷന് കാവല്‍ കണ്ണുകള്‍ പദ്ധതി ഇനി വെള്ളനാട്ടും.
ഇതിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഇന്നലെ പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി നിര്‍വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളനാട് യൂനിറ്റ് ടൗണ്‍ പ്രദേശത്തെ ധനകാര്യ സ്ഥാപനങ്ങളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും നാട്ടുകാരുടെയും പങ്കാളിത്തതോടെയാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. വില്ലേജ് ഓഫീസ് ജങ്ഷന് മുതല്‍ സാമൂഹിക ആരോഗ്യ കേന്ദ്രം വരെയും ജങ്ഷനില്‍ നിന്ന് കെ.എസ.്ആര്‍.ടി.സി ഡിപ്പോ വരെയുമാണ് ഇരുപതോളം ക്യാമറകള്‍ സ്ഥാപിക്കുന്നത്. ആറ് ലക്ഷം രൂപയാണ് ആദ്യഘട്ടത്തില്‍ ചിലവഴിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."