പ്രാഥമിക ആരോഗ്യ കേന്ദ്രം തുറന്നില്ല; ഛത്തീസ്ഗഡില്‍ യുവതി മുറ്റത്ത് പ്രസവിച്ചു
ജസ്പൂര്‍(ഛത്തീസ്ഗഡ്): പ്രാഥമിക ആരോഗ്യ കേന്ദ്രം തുറക്കാഞ്ഞതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതി മുറ്റത്ത് പ്രസവിച്ചു. ഛത്തിസ്ഗഡിലെ ഗൂഗ്രി ഗ്രാമത്തിലാണ് സംഭവം.
പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് യുവതി സമീപത്തെ പ്രാഥമി ആരോഗ്യകേന്ദ്രത്തിലെത്തിയത്. എന്നാല്‍ അവിടം അടച്ചിട്ട നിലയിലായിരുന്നു. ഒരു മണിക്കൂറിലെറെ ബന്ധുവിനൊപ്പം യുവതി അവിടെ കാത്തിരുന്നു. അതിനിടെ ആശുപത്രിയിയിലെ അടിയന്തിര നമ്പറുകളിലേക്കും യുവതി വിളിച്ചിരുന്നു. എന്നാല്‍ ബിസിടോണാണ് കേട്ടത്.
തുടര്‍ന്ന് യുവതി ആശുപത്രിക്കു സമീപമുള്ള കളിക്കളത്തില്‍ പ്രസവിക്കുകയായിരുന്നു. പിന്നീട് മണിക്കൂറുകള്‍ക്കു ശേഷം യുവത് വീട്ടിലേക്കു നടന്നു പോവുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ട
അതേസമയം, വാര്‍ത്ത ആശുപത്രി അധികൃതര്‍ നിഷേധിച്ചു. ആ സമയത്ത് ഹെല്‍ത്ത് സെന്റര്‍ തുറന്നിരുന്നുവെന്നും അവിടെ നഴ്സ് ഉണ്ടായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."