മക്ഡോണള്‍ഡ്സിന്റെ ഇന്ത്യയിലെ 169 ഔട്ട്ലെറ്റുകള് പൂട്ടുന്നു
ന്യൂഡല്‍ഹി: ഫാസ്റ്റ്ഫുഡ് കമ്പനിയായ മക്ഡോണള്‍ഡ്സ് ഇന്ത്യ 169 ഔട്ട്ലെറ്റുകളുടെ ഫ്രാഞ്ചൈസി കരാറുകള്‍ അവസാനിപ്പിക്കുന്നു. കൊണാട് പ്ലാസ റെസ്റ്റോറന്റ് ലിമിറ്റഡിന്റെ കീഴിലുള്ള വടക്ക്, കിഴക്ക് മേഖലകളിലെ ഔട്ട്ലെറ്റുകളാണ് പൂട്ടുന്നത്. ഇവിടുത്തെ ഒരു പ്രവര്‍ത്തനത്തിനും മക്ഡോണള്‍ഡ്സിന്റെ ബ്രാന്റ് ഉപയോഗിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.
യു.എസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മക്ഡോണള്ഡ്സുമായി അകന്നുനില്ക്കുന്ന പങ്കാളി വിക്രം ബക്ഷിയുടേതാണ് കൊണാട് പ്ലാസ. മക്ഡോണള്ഡ്സുമായി കമ്പനിക്ക് 50:50 എന്ന തോതിലാണ് പങ്കാളിത്തം.
ലൈന്‍സന്‍സ് പുതുക്കി നല്‍കാത്തതിനെത്തുടര്‍ന്ന് 43 ഔട്ട്ലെറ്റുകള് ഡല്‍ഹിയില്‍ പൂട്ടിയതിനു പിന്നാലെയാണ് പുതിയ തീരുമാനം വരുന്നത്.
ലൈസന്‍സ് റദ്ദാക്കിയാല്‍ അടുത്ത 15 ദിവസത്തിനുള്ളില്‍ കമ്പനിക്ക് മക്ഡോണള്‍ഡ്സിന്റെ പേര്, രീതി, ട്രേഡ്മാര്‍ക്ക്, രൂപം തുടങ്ങി ഒന്നും ഉപയോഗിക്കാനാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."