HOME
DETAILS
MAL
സഊദിയില്‍ വാഹനാപകടത്തില്‍ കാസര്‍കോട് സ്വദേശി മരിച്ചു
backup
August 21 2017 | 12:08 PM
കാസര്‍കോട്: കാസര്‍കോട് സ്വദേശി സഊദിയില്‍ വാഹനാപകടത്തില്‍ മരിച്ചു. വിദ്യാനഗര്‍ ചാലക്കുന്ന് ആസാദ് റോഡിലെ അര്‍ഷാദ് (32)ആണ് സഊദി ജുബൈലിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.
നായന്മാര്‍മൂല പാണാര്‍ക്കുളത്തെ സി.എം അബ്ദുല്‍ ഖാദര്‍- ബീവി ദമ്പതികളുടെ മകനാണ്. ഇന്നലെ രാത്രിയാണ് അപകടം നടന്നത്. ഇന്നു രാവിലെയോടെയാണ് അര്‍ഷാദ് മരിച്ചത്.
ഒരു വര്‍ഷം മുമ്പാണ് ഇയാള്‍ വിവാഹിതനായത്.ഭാര്യ: റുഖ്‌സാന (എതിര്‍ത്തോട്). സഹോദരങ്ങള്‍: ഹഖീം, അലി. മൃതദേഹം സഊദിയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."