വര്‍ഗീയത അംഗീകരിക്കില്ല: എസ്.കെ.എസ്.എസ്.എഫ്
അലനല്ലൂര്‍: രാജ്യത്ത് അരങ്ങേറുന്ന വര്‍ഗീയ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ഭരണകൂടം കടുത്ത വില നല്‍കേണ്ടി വരുമെന്നും എസ്.കെ.എസ്.എസ്.എഫ് അലനല്ലൂര്‍ മേഖല ഫ്രീഡം സ്ക്വയര്‍. അലനല്ലൂര്‍ ചന്തപ്പടിയില്‍ നടന്ന സംഗമം സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍. ഹബീബ് ഫൈസി കോട്ടോപ്പാടം ഉദ്ഘാടനം ചെയ്തു. മുഹമ്മദാലി ഫൈസി അമ്പാഴക്കോട് അധ്യക്ഷനായി. സയ്യിദ് പി.എം.എസ് ഇമ്പിച്ചിക്കോയ തങ്ങള്‍ പ്രാര്‍ഥന നടത്തി. ശമീര്‍ ഫൈസി കോട്ടോപ്പാടം പ്രമേയപ്രഭാഷണം നടത്തി.
അബ്ദുസലാം ഹുദവി, പട്ടല്ലൂര്‍ ദാമോദരന്‍ നമ്പൂതിരി , ഫാദര്‍ ജോര്‍ജ്, സാഹിത്യകാരന് ഷൗക്കത്തലി കര്‍ക്കിടാംകുന്ന്, യുവ കവി മധു അലനല്ലൂര്‍ പ്രസംഗിച്ചു. എം.കെ ഹനീഫ ഫൈസി, എം.എം റഫീഖ് ദാരിമി, കെ. അബ്ദുപ്പു ഹാജി, എം.കെ ബക്കര്‍, ആ ലായന് സൈനുദ്ദീന്‍ ഹാജി, ടി.എ റസാഖ് മാസ്റ്റര്‍, ബാബു മാസ്റ്റര്‍ ആലായന്‍, എന്‍.ടി അന്‍വരി, അഡ്വ. അബ്ദുനാസര്‍, സി. ഹംസ മാസ്റ്റര്‍, ടി. മുഹമ്മദുണ്ണി, യാസര്‍ അസ്ഹരി, ശാഫി ഫൈസി, എം.കെ. അബ്ബാസ് ഫൈസി, എം.കെ. ഷൗക്കത്ത്, ടി.എ. റഹീം ഫൈസി, സജാദ്, റിയാസ് മന്നാനി, അനസ് ദാറാനി സംബന്ധിച്ചു. വി.ടി. അബ്ദുല്‍ ഖാദര്‍ സ്വാഗതവും ഉബൈദ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."