മാവുണ്ടിരിക്കടവ് പ്രദേശത്ത് മഞ്ഞപ്പിത്തം പടരുന്നു; ജനങ്ങള്‍ ആശങ്കയില്‍
വല്ലപ്പുഴ: നെല്ലായ പഞ്ചായത്തിലെ മാവുണ്ടിരിക്കടവ് പ്രദേശത്ത് മഞ്ഞപ്പിത്തം പടര്‍ന്ന് പിടിക്കുന്നു. പ്രദേശത്തെ നൂറോളം ആളുകളാണ് മഞ്ഞപ്പിത്തം ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. കുടിവെള്ള പദ്ധതിയില്‍നിന്നും കുന്തിപ്പുഴയില്‍ നിന്നും വെള്ളം ഉപയോഗിക്കുന്നവരിലാണ് മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ കണ്ടത്. പ്രദേശം സന്ദര്‍ശിച്ച ആരോഗ്യ വകുപ്പ് അധികൃതര്‍ ബോധവത്കരണം നടത്തിയെങ്കിലും നിയന്ത്രണ വിധേയമായിട്ടില്ല. കുന്തിപ്പുഴയില്‍ നിന്നും പമ്പ് ചെയ്യുന്ന വെള്ളം ശുചീകരണം നടത്താതെയാണ് വിതരണം ചെയ്യുന്നത്. ഈ കുടിവെള്ള പദ്ധതിയുടെ ഉപഭോക്താക്കളായ എഴുപതോളം കുടുംബങ്ങളിലാണ് മഞ്ഞപ്പിത്തം വ്യാപകമാവുന്നത്. ഈ വിഷയം പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയതായും മേല്‍നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടതായും ആരോഗ്യവകുപ്പധികൃതര്‍ പറഞ്ഞു. വളരെ കുറഞ്ഞയളവിലാണ് പലരിലും രോഗ തീവ്രത കാണുന്നത്. ഇത് ധാരാളം വെള്ളം കുടിക്കുന്നതിലൂടെയും വിശ്രമത്തിലൂടെയും ഭേദമാകുമെന്നും ജനങ്ങള്‍ സ്വയം ചികിത്സ ഒഴിവാക്കാനും ശുചിത്വം പാലിക്കാനും തയ്യാറാകണമെന്നും അധികൃതര്‍ പറഞ്ഞു. അതേസമയം ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട് ലഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അനാസ്ഥ അവസാനിപ്പിച്ച് പകര്‍ച്ച വ്യാധി തടയാന്‍ ബന്ധപെട്ട അധികാരികള്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ നടത്തുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."