HOME
DETAILS

കാട്ടാന ശല്യത്തിനെതിരേ ജനകീയ ഇടപെടല്‍ അനിവാര്യമെന്ന്

  
backup
August 21 2017 | 19:08 PM

%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a8-%e0%b4%b6%e0%b4%b2%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%9c



പാലക്കാട്: ജില്ലയില്‍ രൂക്ഷമായ കാട്ടാനശല്യം അവസാനിപ്പിക്കാന്‍ ജനകീയ ഇടപെടല്‍ അനിവാര്യമാണെന്നും എത്രയും പെട്ടന്ന് എലിഫന്റ് എമര്‍ജന്‍സി പ്രോട്ടോകോള്‍ നടപ്പാക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി പറഞ്ഞു. ജില്ലയിലെ വടക്കുകിഴക്കന്‍ മേഖലകളിലെ ജനവാസ പ്രദേശങ്ങളില്‍ വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധി-ഉദ്യോഗസ്ഥതല യോഗത്തിലാണ് ഇക്കാര്യം അറിയച്ചത്.
ജനവാസ മേഖലകളില്‍ കാട്ടാന എത്തിയാല്‍ സ്വീകരിക്കേണ്ട നടപടികളും എത്താതിരിക്കാനുള്ള മുന്‍കരുതലുകളും നടപ്പിലാക്കുന്നതിനാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായി അടിയന്തര പെരുമാറ്റച്ചട്ട സമിതി രൂപീകരിക്കുന്നത്. ഇതിന്റെ ഭാഗമായി ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് തലങ്ങളില്‍ സബ് കമ്മിറ്റികള്‍ രൂപീകരിക്കും. സര്‍ക്കാരിതര സംഘടനകളുടെ സഹായത്തോടെ വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് വേണ്ടി ദുരിതാശ്വാസനിധി സ്വരൂപിക്കും. സര്‍ക്കാര്‍ ധനസഹായം വേഗത്തില്‍ ലഭിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജന ജാഗ്രതാ സമിതി, വനം സംരക്ഷണ സമിതി എന്നിവരുടെ സഹായത്തോടെ വനാതിര്‍ത്തിയിലുള്ള വൈദ്യുതിവേലികള്‍ സംരക്ഷിക്കും. ട്രഞ്ചുകള്‍ നവീകരിക്കാനും മുള്ളുകളുള്ള ചെടികള്‍ നട്ട് ജൈവ വേലികള്‍ നിര്‍മിക്കുന്നതും പരിഗണിക്കും. റോഡുകള്‍ക്ക് ഇരുവശവുമുള്ള അടിക്കാടുകള്‍ വെട്ടാനും തെരുവ് വിളക്കുകള്‍ സ്ഥാപിക്കാനും നിര്‍ദേശം നല്‍കും.
കാട്ടാനകള്‍ നാട്ടിലിറങ്ങിയാല്‍ ജനങ്ങള്‍ക്ക് മൊബൈല്‍ ഫോണ്‍ വഴി വിവരം നല്‍കാന്‍ എസ്.എം.എസ് അലര്‍ട്ട് സിസ്റ്റം നടപ്പാക്കും. ആശങ്കാ ജനകമായ വാര്‍ത്തകള്‍ നല്‍കാതിരിക്കാന്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കണം. കാട്ടാനയിറങ്ങിയാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെപ്പറ്റി ജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കും. വനത്തില്‍ മുള-ഈറ്റ-പ്ലാവ് തുടങ്ങിയവ നട്ട് പിടിപ്പിച്ച് കാട്ടാനകള്‍ക്കുള്ള സ്വാഭാവിക ആവാസവ്യവസ്ഥ പുനഃസൃഷ്ടിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
ധോണി, മുണ്ടൂര്‍ ഭാഗങ്ങളില്‍ വനം വകുപ്പിന്റെ പെട്രോളിങ് ശക്തമായി തുടരുന്നുണ്ടെന്ന് ഡി.എഫ്.ഒ സാമുവല്‍ വി. പച്ചൗ പറഞ്ഞു. വനത്തിലെ ആവാസവ്യവസ്ഥയില്‍ മാറ്റങ്ങള്‍ വന്നതാണ് ഭക്ഷണം തേടി കാട്ടാനകള്‍ നാട്ടിലിറങ്ങാന്‍ കാരണം.
ജില്ലയെ ഭീതിപ്പെടുത്തിയ മൂന്നാനകളെ തിരികെ കാട് കയറ്റാന്‍ ജനങ്ങളുടെയും ജനപ്രതിനിധികളുടേയും പൊലിസിന്റേയും ഭാഗത്തുനിന്ന് സഹായങ്ങള്‍ ലഭിച്ചു. ജനങ്ങള്‍ക്കുണ്ടായ നഷ്ടങ്ങളുടെ കണക്കും കാട്ടാനകള്‍ ജനവാസ മേഖലയില്‍ എത്താനുള്ള കാരണവും തുടര്‍ന്ന് സ്വീകരിക്കേണ്ട മുന്‍കരുതലുകളും ഉള്‍പ്പെടെയുള്ള വിശദമായ റിപ്പോര്‍ട്ട് വനം മന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഡി.എഫ്.ഒ പറഞ്ഞു.
ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി ബിന്ദു, കാട്ടാന ശല്യമുള്ള മേഖലകളിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, മണ്ണാര്‍ക്കാട് ഡി.എഫ്.ഒ വി.പി. ജയപ്രകാശ്, എലിഫന്റ് ഫെഡറേഷന്‍ ഭാരവാഹികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago
No Image

ബംഗ്ലാദേശിനെ തൂക്കിയടിച്ച് സഞ്ജു; ടി-20 റെക്കോഡ് തിരുത്തി ഇന്ത്യ

Cricket
  •  2 months ago