HOME
DETAILS

മെഡിക്കല്‍ കോഴയില്‍ മലക്കം മറിഞ്ഞ് കുമ്മനം

  
backup
August 21 2017 | 20:08 PM

%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b2%e0%b4%95-2

തിരുവനന്തപുരം: മെഡിക്കല്‍ കോഴയില്‍ വിജിലന്‍സിനു മുന്നില്‍ മലക്കം മറിഞ്ഞ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കോഴ സംബന്ധിച്ച അന്വേഷണറിപ്പോര്‍ട്ട് തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് എസ്.പി ജയകുമാറിന് കുമ്മനം മൊഴി നല്‍കി. വി.വി രാജേഷിനെതിരേ നടപടിയെടുത്തത് പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരിലാണെന്നും കുമ്മനം പറഞ്ഞു.
മെഡിക്കല്‍ കോളജ് കോഴയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ട് ഏതെന്ന് തനിക്ക് അറിയില്ല. മെഡിക്കല്‍ കോളജ് കണ്‍സല്‍ട്ടന്‍സിയുമായി ബന്ധപ്പെട്ട് ചില ആരോപണങ്ങളുണ്ടായിരുന്നു. അത് പാര്‍ട്ടിയുമായി ബന്ധപ്പെട്ടുള്ളതല്ല. എന്നാല്‍, പാര്‍ട്ടിയുടെ സഹകരണ സെല്‍ കണ്‍വീനര്‍ക്കെതിരേ ആരോപണമുണ്ടായതിനെ തുടര്‍ന്ന് പാര്‍ട്ടി പ്രാഥമികാന്വേഷണം നടത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് ഓഫിസ് സെക്രട്ടറി കണ്ടിരുന്നു. എന്നാല്‍, താന്‍ അത് നേരിട്ട് കണ്ടിരുന്നില്ല. ഇത് ഒരു വ്യക്തിയുമായി ബന്ധപ്പെട്ട വഞ്ചനാക്കുറ്റമാണ്. അതില്‍ പാര്‍ട്ടിക്കോ തനിക്കോ യാതൊരു ബന്ധവുമില്ല.
പണം വാങ്ങിയ ആളും കൊടുത്ത ആളും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസത്തിന്റെ പ്രശ്‌നമാണ്. ഇതില്‍ പാര്‍ട്ടിക്ക് ഒരു പങ്കുമില്ലെന്നും കുമ്മനം പറഞ്ഞു. ആരോപണ വിധേയനായ എം.ടി രമേശിനെ കുറിച്ച് ആരും പരാതി പറഞ്ഞിട്ടില്ല. പുറത്ത് പ്രചരിക്കുന്ന ഫോട്ടോ കോപ്പി പ്രകാരം പാര്‍ട്ടി നേതാക്കള്‍ക്കെതിരേ നടപടി സാധ്യമല്ല. ആര്‍.എസ് വിനോദിനെതിരേ നടപടിയെടുത്തത് പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലല്ല.
താന്‍ വ്യക്തിപരമായി നടത്തിയ വിവര ശേഖരണത്തിന്റെ അടിസ്ഥാനത്തിലാണിതെന്നും കുമ്മനം വിജിലന്‍സിനോട് വിശദീകരിച്ചു. മെഡിക്കല്‍ കോളജ് അനുവദിക്കുന്നതിന് കേന്ദ്രാനുമതി വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളജ് ഉടമ ആര്‍. ഷാജിയില്‍ നിന്ന് ആര്‍.എസ് വിനോദ് കോഴ വാങ്ങിയെന്നാണ് ആരോപണം.


കുമ്മനത്തിന്റെ വാദം രാധാകൃഷ്ണന്‍ തള്ളി

കോഴിക്കോട്: കോഴവിവാദത്തില്‍ കുമ്മനത്തിന്റെ വാദങ്ങള്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ തള്ളി. കോഴ ആരോപണത്തില്‍ നടന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടി സ്വീകരിച്ചതെന്ന് എ.എന്‍.രാധാകൃഷ്ണന്‍ വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്ടെ പരസ്യപ്രചാരണം അവസാന മണിക്കൂറില്‍; ആവേശത്തോടെ മുന്നണികള്‍

Kerala
  •  23 days ago
No Image

വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Kerala
  •  23 days ago
No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  23 days ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  23 days ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  23 days ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  23 days ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  23 days ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  23 days ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  23 days ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  23 days ago