വനത്തില്‍നിന്നു ചന്ദനം മുറിച്ചുകടത്തിയ സംഭവം: രണ്ടുപേര്‍ പിടിയില്‍
സുല്‍ത്താന്‍ബത്തേരി: വയനാട് വന്യജീവി സങ്കേതത്തില്‍ നിന്നു ചന്ദനമരം മുറിച്ചുകടത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പാലക്കാട് ഒലവക്കോട് നിരപ്പേല്‍ രാജന്(48), സുല്‍ത്താന്‍ ബത്തേരി ചുള്ളിയോട് താന്നിക്കാട്ട് മാനുപ്പ(കുഞ്ഞിമൂസ-60) എന്നിവരെയാണ് കുറിച്യാട് അസി. വൈല്‍ഡ് ലൈഫ് വാര്ഡന് അജയഘോഷും സംഘവും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂണ്‍ 23ന് കുപ്പാടി ഫോറസ്റ്റ് ഡിപ്പോ പരിസരത്തു നിന്ന് രണ്ട് ചന്ദനമരങ്ങള്‍ മോഷണം പോയ കേസിലാണ് ഇവര്‍ പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് രാജനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മോഷണക്കേസിന്റെ ചുരുളഴിഞ്ഞത്. കേസുമായി ബന്ധപ്പെട്ട് മാനന്തവാടി അഞ്ചാംമൈല്‍ സ്വദേശികളും സഹോദരങ്ങളുമായ ജംഷീര്‍, ബഷീര്‍ എന്നിവര്‍ പിടിയിലാവാനുണ്ട്. കൊടുവള്ളി സ്വദേശിയായ ഒരാളെ കസ്റ്റഡിയില്‍ എടുത്തതായും സൂചനയുണ്ട്.
അഞ്ച് കിലോ ചന്ദനം കണ്ടെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."