HOME
DETAILS
MAL
ബൈപ്പാസ് റോഡില്‍ 'കഷ്ടമിരുപ്പ്' സമരം
backup
August 21 2017 | 20:08 PM
കൊടുങ്ങല്ലൂര്‍: ചന്തപ്പുര കോട്ടപ്പുറം ബൈപ്പാസ് അപകടരഹിതമാക്കണമെന്നാവശ്യപ്പെട്ട് 'കഷ്ടമിരുപ്പ് ' സമരം. പരസ്യ കലാകാരനായ ഉണ്ണി പിക്കാസോയാണ് ഒരു മണിക്കൂര്‍ സമയം ഒറ്റയാള്‍ സമരം നടത്തിയത്. ബൈപ്പാസിലെ ക്രോസ്സിംഗുകള്‍ അടക്കുക , തെരുവുവിളക്കുകളും, നിരീക്ഷണ ക്യാമറകളും സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് വൈകീട്ട് മൂന്ന് മുതല്‍ നാല് വരെ വ്യത്യസ്തമായ കഷ്ടമിരുപ്പ് സമരം നടത്തിയത്. നാളിതു വരെയായി 29 പേര്‍ അപകട മരണത്തിനിരകളായ സാഹചര്യത്തില്‍ ബൈപ്പാസില്‍ സുരക്ഷയൊരുക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."