HOME
DETAILS

വിബ്ജിയോര്‍ രാജ്യാന്തര മേളക്ക് നാളെ തുടക്കമാകും

  
backup
August 21 2017 | 20:08 PM

%e0%b4%b5%e0%b4%bf%e0%b4%ac%e0%b5%8d%e0%b4%9c%e0%b4%bf%e0%b4%af%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b0


തൃശൂര്‍: വിബ്ജിയോര്‍ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തൃശൂര്‍ സംഗീത നാടക അക്കാദമിയില്‍ തുടക്കം കുറിക്കും. വൈകീട്ട് 5.30 ന് അശോക് വാജ്‌പേയി നടത്തുന്ന സി.ശരത് ചന്ദ്രന്‍ അനുസ്മരണ പ്രഭാഷണത്തോടെ മഴവില്‍മേള ആരംഭിക്കും. 24 വൈകീട്ട് അഞ്ചിന് സി.എന്‍ ജയദേവന്‍ എം.പി ചലച്ചിത്രമേള ഔപചാരികമായി ഉദ്ഘാടനം ചെയ്യും.
ഉദ്ഘാടന സമ്മേളനത്തില്‍ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാ പോള്‍, കലാ ചരിത്രകാരനും നിരൂപകനുമായ ശിവജി പണിക്കര്‍, ചത്തീസ്ഗഢിലെ ആദിവാസികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നവരും ഡോക്യുമെന്ററി സംവിധായകരുമായ മേഘ്‌നാഥ്, ബിജു ടോപ്പോ, കക്കൂസ് എന്ന ഡോക്യുമെന്ററിയുടെ സംവിധായിക ദിവ്യ ഭാരതി തുടങ്ങിയവര്‍ വിശിഷ്ടാതിഥികളാകും.
തൃശൂര്‍ മേയര്‍ അജിത ജയരാജന്‍, വിബ്ജിയോര്‍ ചെയര്‍പേഴ്‌സണ്‍ രാജാജി മാത്യു എന്നിവരും പങ്കെടുക്കും. സി. ശരത്ചന്ദ്രന്‍ അനുസ്മരണ പ്രഭാഷണത്തിന് ശേഷം നടക്കുന്ന കവികളുടെ സമ്മേളനത്തില്‍ അശോക് വാജ്‌പേയി ദളിത് കവിയും ഫെമിനിസ്റ്റുമായ സുകീര്‍ത്ത റാണി, പി.എന്‍ ഗോപീകൃഷ്ണന്‍, അനിത തമ്പി, അന്‍വര്‍ അലി, കെ.ആര്‍ ടോണി പങ്കെടുക്കും.
സ്ത്രീത്വത്തെ അപമാനിച്ച ഒരു ജഡ്ജിനെതിരേ 20 വര്‍ഷമായി തീരുമാനമാകാത്ത കേസുമായി കോടതി കയറിയിറങ്ങുന്ന രണ്ടു സ്ത്രീകളുടെ ജീവിതം പകര്‍ത്തിയ 'സൈലന്‍സ് ഇന്‍ ദ കോര്‍ട്ട്' എന്ന ചിത്രമാണ് വിമതം പ്രതിപാദ്യവിഷയമാക്കിയ 12ാം മഴവില്‍മേളയില്‍ ഉദ്ഘാടന ചിത്രം.
ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് വിമന്‍ ഇന്‍ റേഡിയോ ആന്‍ഡ് ടെലിവിഷന്‍ , ബന്ധു പ്രസാദ്, നീലോത്പല്‍ മജുംദാര്‍, ആര്‍.പി അമുതന്‍ എന്നിവര്‍ തെരഞ്ഞെടുത്ത സിനിമകളടങ്ങുന്ന ക്യുറേറ്റഡ് പാക്കേജ്, ഫെസ്റ്റിവല്‍ ഡയറക്ടര്‍ പാക്കേജ്, ഫോക്കസ് ഓഫ് ദ ഇയര്‍ പാക്കേജ്, റിട്രോസ്‌പെക്ടീവ് പാക്കേജ്, മലയാളം ഷോര്‍ട്ട് ഫിലിമുകളുടെ മാത്രമായ കേരള സ്‌പെക്ട്രം, തുടങ്ങിയ വിഭാഗങ്ങളിലായി അമ്പതോളം ചലച്ചിത്രങ്ങളാണ് മഴവില്‍മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.
നാല് ദിവസം നീളുന്ന മഴവില്‍മേളയില്‍ പതിനഞ്ചോളം രാജ്യങ്ങളില്‍ നിന്നുമുള്ള സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. കേരളത്തിന്നകത്തും പുറത്തുനിന്നുമെത്തുന്ന വിദഗ്ധര്‍ പങ്കെടുക്കുന്ന ചര്‍ച്ചകളും മുഖാമുഖം പരിപാടികളും ഇതിനോടൊപ്പം സംഘടിപ്പിക്കും. മഴവില്‍മേളയ്‌ക്കൊപ്പം തന്നെ കെ.ടി.ഡി.സി ഹാളില്‍ സംഘടിപ്പിക്കപ്പെടുന്ന ഫോട്ടോഗ്രഫി വര്‍ക്ക്‌ഷോപ്പും ഉണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്കും ഡെലിഗേറ്റ് പാസ്സിനും ംംം.്ശയഴ്യീൃളശഹാ.ീൃഴ സന്ദര്‍ശിക്കുകയോ 98094770589567839494 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യണം. ഗ്രൂപ്പായി എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം സൗജന്യമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Kerala
  •  25 days ago
No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  a month ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  a month ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  a month ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago