മോതിരം ഊരാനും ഫയര്‍ഫോഴ്സിന്റെ സേവനം
മാള: കൈവിരലില്‍ കുടുങ്ങിയ മോതിരം ഊരാനും ഫയര്‍ഫോഴ്സിന്റെ സേവനം തുണയായി. മാള പള്ളിപ്പുറം വലിയകത്ത് നിഷാദിന്റെ മകള്‍ ആറ് വയസ്സുള്ള അംന ഫാത്തിമയുടെ ഇടതു കൈയിലെ നടുവിരലില്‍ കുടുങ്ങിയ നാല് ഗ്രാമിന്റെ സ്വര്‍ണമോതിരം നൂല് പ്രയോഗത്തിലൂടെയാണ് ഫയര്‍ഫോഴ്സ് ജോലിക്കാര്‍ ഊരിയെടുത്തത്. അസഹ്യമായ വേദന കാരണം വിരല്‍ നീരുവന്ന് തടിച്ചതിനെ തുടര്‍ന്നാണ് പൊയ്യയിലെ ഫയര്‍ഫോഴ്സിന്റെ സേവനം തേടി കുട്ടിയെ എത്തിച്ചത്.
കുട്ടിയെ താലോലിച്ചും തലോടിയുമാണ് ഫയര്‍ ഫോഴ്സ് ജോലിക്കാര്‍ മോതിരം ഊരിയെടുത്തത്. ഹസ്ത ദാനം നല്കി നന്ദി പറഞ്ഞ് വളരെ സന്തോഷത്തോടെ പിതാവിനൊപ്പം മാള സൊക്കോര്‍സൊ സ്കൂളിലേക്ക് കുട്ടി പോയി. മൂപ്പതിലേറെ ഇത്തരത്തിലുള്ള കേസുകള്‍ കൈകാര്യം ചെയ്തിട്ടുണ്ടെന്ന് ഓഫിസര്‍ പറഞ്ഞു . സ്റ്റീല്‍ മോതിരങ്ങളാണ് സിംഹഭാഗവും ഊരിയെടുത്തിട്ടുള്ളത്. ലീഡിങ്ങ് ഫയര്മാന് കെ.എസ് ബാബു, പി.പി പോള്‍സണ്‍, സത്യന്, ഹര്‍ഷാന്‍, അരുണ്‍, കൃഷ്ണദാസ്, രതീഷ്, ഉണ്ണികൃഷ്ണന്, ജോണ്സന് തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."