HOME
DETAILS
MAL
സംസ്ഥാന പാതയിലെ കഞ്ചാവ് കൃഷി ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു
backup
August 21 2017 | 20:08 PM
വടക്കാഞ്ചേരി : സംസ്ഥാന പാതയില്‍ അത്താണി ബൈപാസില്‍ മണലൂരില്‍ പാതയോരത്ത് നട്ടുവളര്‍ത്തിയിരുന്ന കഞ്ചാവ് ചെടി എക്സൈസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി നശിപ്പിച്ചു. മൂന്നു മാസം വളര്‍ച്ചയും 60 സെന്റീമീറ്റര്‍ ഉയരവും ചെടിക്കുണ്ട്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നു എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഡി. ശ്രീകുമാറും സംഘവും നടത്തിയ തെരച്ചിലിലാണ് ചെടി കണ്ടെത്തിയത്. പ്രിവന്റീവ് ഓഫീസര്‍ സി.പി പ്രഭാകരന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സി.എം സുരേഷ്, പി.ആര് സന്തോഷ്, പി.എന്‍ പ്രദീപന് സംഘത്തിലുണ്ടായിരുന്നു.
ഏതാനും നാള് മുമ്പ് കുറാഞ്ചേരിയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന വീട്ടുവളപ്പില്‍ നിന്നും കഞ്ചാവ് ചെടികള്‍ കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."