HOME
DETAILS
MAL
സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: എം.പി.രാജനെ പുറത്താക്കി
backup
August 21 2017 | 20:08 PM
തിരുവനന്തപുരം: സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ മുഖ്യപ്രതിയും ബി.ജെ.പി ഉത്തരമേഖലാ സെക്രട്ടറിയുമായ എം.പി രാജനെ പാര്‍ട്ടി ചുമതലകളില്‍ നിന്നു പുറത്താക്കി. ബി.ജെ.പി സംസ്ഥാന ഘടകന്റേതാണ് തീരുമാനം.
അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് നടപടിയെടുത്തത്. സൈന്യത്തില്‍ ജോലി വാങ്ങി നല്‍കാമെന്നു പറഞ്ഞ് കോഴിക്കോട് പാതിരിപ്പറ്റയിലെ ബി.ജെ.പി പ്രവര്ത്തകന് അശ്വന്തില്നിന്ന് എം.പി രാജന് ഒന്നരലക്ഷത്തോളം രൂപ വാങ്ങിയെന്നാണ് പരാതി.
അശ്വന്തും കുടുംബവും നല്കിയ പരാതിയില്‍ പൊലീസ് മൊഴി രേഖപ്പെടുത്തുകയും കേസെടുക്കുകയും ചെയ്തിരുന്നു.
ബി.ജെ.പി നേതൃത്വത്തിന് നേരത്തെ പരാതി നല്‍കിയിരുന്നെങ്കിലും ഇപ്പോഴാണ് നടപടി ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."