യൂത്ത് ലീഗ് മാര്‍ച്ചില്‍ സംഘര്‍ഷം: പി.കെ ഫിറോസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരുക്ക്
ആലപ്പുഴ: മന്ത്രി തോമസ്ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ലാത്തിച്ചാര്‍ജില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരുക്കേറ്റു.
ഇന്നലെ രാവിലെ 11ഓടെയാണ് സംഭവം. ആലപ്പുഴ സീറോ ജങ്ഷനില്‍നിന്ന് പ്രകടനമായെത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകരെ പൊലിസ് തടയുകയായിരുന്നു. തുടര്‍ന്ന് യാതൊരു പ്രകോപനവുമില്ലാതെ പൊലിസ് വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നുവെന്ന് നേതാക്കള്‍ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് 25ഓളം യൂത്ത് ലീഗ് പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ എം.എസ്.എഫ് ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി സദ്ദാം ഹരിപ്പാടിനെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരുക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റാന്‍പോലും പൊലിസ് ആദ്യം അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് നേതാക്കള്‍ ഇടപെട്ടാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
മാര്‍ച്ച് പി.കെ ഫിറോസ് ഉദ്ഘാടനംചെയ്തു. തട്ടിപ്പുകാരുടെയും ക്രിമിനലുകളുടെയും സംരക്ഷകരായി സംസ്ഥാന സര്‍ക്കാര്‍ മാറിയെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തില്‍ മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. എം നസീര്‍, സംസ്ഥാന ഭാരവാഹികളായ അഡ്വ. സുല്‍ഫിക്കര്‍ സലാം, പി.എ അഹമ്മദ് കബീര്‍, കെ.എസ് സിയാദ്, വി.വി മുഹമ്മദാലി സംസാരിച്ചു. അഡ്വ. അബ്ദുല്‍ ഗഫൂര്‍, എ. ഷാജഹാന്‍, പി. ബിജു, എസ്. അന്‍സാരി, അഡ്വ. നസീര്‍, സദഖത്തുല്ല, എ. യഹിയ, സി. ശ്യാംസുന്ദര്‍, എന്‍.എ ജബ്ബാര്‍, ബി.എ ഗഫൂര്‍, എ.എം നൗഫല്‍, എന്‍.ആര്‍ രാജ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."