പത്രിബല്‍ വ്യാജ ഏറ്റുമുട്ടല്‍: സൈനികരെ കുറ്റവിമുക്തരാക്കിയ നടപടിയ്‌ക്കെതിരേ സുപ്രിം കോടതി
ന്യൂഡല്‍ഹി: ദക്ഷിണ കശ്മിരിലെ പത്രിബലില്‍ സൈന്യം നടത്തിയ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതക കേസില്‍ സൈനിക ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കിയ നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹരജിയില്‍ സുപ്രിം കോടതി കേന്ദ്ര സര്‍ക്കാരിനും സി.ബി.ഐയ്ക്കും നോട്ടിസ് അയച്ചു.
വ്യാജ ഏറ്റുമുട്ടല്‍ സംഭവത്തില്‍ കൊല്ലപ്പെട്ട അഞ്ച് കശ്മിര്‍ പൗരന്‍മാരുടെ കുടുംബാംഗങ്ങള്‍ നല്‍കിയ ഹരജി ഫയലില്‍ സ്വീകരിച്ച ജസ്റ്റിസുമാരായ ദീപക് മിശ്ര, എ.എം ഖാന്‍വില്‍കര്‍, എം.എം ശാന്തനഗൗഡര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നടപടി. വിഷയത്തില്‍ അന്തിമ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി ആറാഴ്ചക്ക് ശേഷം കേസ് ലിസ്റ്റു ചെയ്യാന്‍ ബെഞ്ച് നിര്‍ദേശം നല്‍കി.
സംഭവം നിഷ്ഠൂരമായി സൈന്യം നടത്തിയ ഏകപക്ഷീയമായ കൊലപാതകമാണെന്ന് ചൂണ്ടിണ്ടക്കാട്ടി ഇരകളുടെ കുടുംബാംഗങ്ങള്‍ നല്‍കിയ ഹരജി ജമ്മു കശ്മിര്‍ ഹൈക്കോടതി കഴിഞ്ഞ വര്‍ഷം തള്ളിയിരുന്നു. ഇത് ചോദ്യംചെയ്താണ് ഹരജിക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചത്. നിയമവിരുദ്ധമായും ഏകപക്ഷീയമായും സൈന്യം നടത്തിയ സ്വാഭാവിക നീതിയുടെ ലംഘനവും രാജ്യത്തിന്റെ നിയമ വ്യവസ്ഥയെ മൊത്തം പരിഹസിക്കുന്ന കൃത്യവുമാണ് സൈന്യം നടത്തിയതെന്നുമാണ് ഹരജി ചൂണ്ടണ്ടിക്കാട്ടുന്നത്. കേസില്‍ കുറ്റകാരെന്ന് സി.ബി.ഐ കണ്ടെണ്ടത്തിയ സൈനിക ഉദ്യോഗസ്ഥരെ സൈനിക കോടതി വെറുതെ വിട്ടതിനെതിരേയാണ് കുടുംബാംഗങ്ങള്‍ നിയമ പോരാട്ടം നടത്തുന്നത്.
ബ്രിഗേഡിയര്‍ അജയ് സക്‌സേന, ലഫ്. കേണല്‍ ബ്രജേന്ദ്ര പ്രതാപ്, മേജര്‍ സൗരഭ് ശര്‍മ്മ, സുബേദാര്‍ ഇദ്രീസ് ഖാന്‍, മേജര്‍ അമിത് സക്‌സേന, എസ്.ഐ ഗസന്‍ഫര്‍ സഈദ് എന്നിവരെയും പ്രതി ചേര്‍ത്താണ് ഹരജി നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."