ഓട്ടോറിക്ഷ: സിറ്റി പെര്‍മിറ്റിന് സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: ജില്ലയില്‍ രജിസ്റ്റര്‍ ചെയത ഓട്ടോറിക്ഷകള്‍ക്ക് സിറ്റി പെര്‍മിറ്റ് ലഭിക്കുന്നതിന് സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാമെന്ന് ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു.
ഓഗസ്റ്റ് 10 വരെ രജിസ്റ്റര്‍ ചെയ്തതോ ഉടമസ്ഥാവകാശം കൈമാറിയതോ ആയ ഓട്ടോറിക്ഷകള്‍ക്കാണ് സിറ്റി പെര്‍മിറ്റിന് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്. കലക്ടറേറ്റില്‍ ചേര്‍ന്ന ആര്.ടി.എ. യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞവര്‍ഷം ഡിസംബര്‍ 31 വരെ രജിസ്റ്റര്‍ ചെയതവര്‍ക്ക് മുന്‍ഗണനാക്രമത്തില്‍ പെര്‍മിറ്റ് നല്‍കും. അടുത്ത ഘട്ടത്തില്‍ ജനുവരി, ഫെബ്രുവരി എന്നീ ക്രമത്തില്‍ ഇന്നലെ വരെ രജിസ്റ്റര്‍ ചെയ്തവര്‍ക്കും പെര്‍മിറ്റ് അനുവദിക്കും. വികലാംഗര്‍ക്കും സ്ത്രീകള്‍ക്കും കൂടുതലായി സിറ്റി പെര്‍മിറ്റ് അനുവദിക്കുമെന്നും കളക്ടര്‍ പറഞ്ഞു. ആര്.റ്റി.ഒ. അശോക് കുമാര്‍, വിവിധ ട്രേഡ് യൂണിയന് നേതാക്കള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."