യു.എസ് സര്‍വകലാശാല കോണ്‍ഫെഡറേറ്റ് പ്രതിമ നീക്കി
ന്യൂയോര്‍ക്ക്: ടെക്സാസ് സര്‍വലാശാല നാല് കോണ്‍ഫെഡറേറ്റ് പ്രതിമകള്‍ നീക്കംചെയ്തു.
ജനറല്‍മാരായ റോബര്‍ട്ട് ഇ ലീ, ആല്‍ബര്‍ട്ട് സിഡ്നി ജോണ്‍സ്റ്റണ്‍, കോണ്‍ഫെഡറേറ്റ് പോസ്റ്റ്മാസ്റ്റര്‍ ജോണ്‍ എച്ച് റീഗന്, ടെക്സസിലെ ആദ്യ സ്വദേശി ഗവര്‍ണറായിരുന്ന ജെയിംസ് സ്റ്റീഫന്‍ ഹോഗ് എന്നിവരുടെ വെങ്കല പ്രതിമകളാണ് സര്‍വകലാശാലയില്‍ നിന്ന് നീക്കം ചെയ്തത്. ഇതില്‍ യൂനിവേഴ്സിറ്റിയുടെ ബ്രിസ്കോയിലെ അമേരിക്കന്‍ ചരിത്രപഠന വിഭാഗ കേന്ദ്രത്തിലേക്കാണ് റോബര്‍ട്ട് ഇ ലീ, ആല്‍ബര്‍ട്ട് സിഡ്നി ജോണ്‍സ്റ്റണ്‍, ജോണ്‍ എച്ച് റീഗന് എന്നിവരുടെ പ്രതിമകള്‍ നീക്കം ചെയ്തത്.
ജെയിംസ് സ്റ്റീഫന്‍ ഹോഗിന്റെ പ്രതിമ മറ്റൊരു കേന്ദ്രത്തിലേക്കാവും മാറ്റി സ്ഥാപിക്കുക. വെള്ളക്കാരായ ദേശീയവാദികളും നിയോ നാസികളും ഷാര്‍ലെറ്റ്സ്വില്ലയില്‍ നടത്തിയ പ്രതിഷേധറാലിയിലേക്ക് കാറിടിച്ചുകയറ്റി ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്നാണ് പ്രതിമകള്‍ നീക്കം ചെയ്തത്.
സംഭവത്തില്‍ വെര്‍ജീനിയ, ഷാര്‍ലെറ്റ്സ് വില്ല സര്‍വകലാശാലകള്‍ നടുക്കം രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് ടെക്സസ് സര്‍വകലാശാലയുടെ പ്രതിമ നീക്കല്‍ സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."