HOME
DETAILS
MAL
മക്കയിലെ ഹോട്ടലില്‍ അഗ്നിബാധ: 600 പേരെ ഒഴിപ്പിച്ചു
backup
August 21 2017 | 22:08 PM
മക്ക: അസീസിയ ഡിട്രിക്കിലെ ഫഖീഹ് മസ്ജിദിനു സമീപത്തെ ഹോട്ടലില്‍ അഗ്നിബാധയുണ്ടണ്ടായതിനെ തുടര്‍ന്ന് ഹാജിമാരെ ഒഴിപ്പിച്ചു. സിവില്‍ ഡിഫന്‍സിന്റെ ജാഗ്രതയെ തുടര്‍ന്ന് തീര്‍ഥാടകര്‍ സുരക്ഷിതരാണ്. ഞായറാഴ്ച അര്‍ധ രാത്രിയോടെയാണ് അഗ്നി ബാധയുണ്ടണ്ടായത്. പതിനഞ്ചു നില കെട്ടിടത്തിലെ എട്ടാം നിലയിലെ പുറം ഭാഗത്തു സ്ഥാപിച്ച എയര്‍ കണ്ടണ്ടീഷനില് നിന്നാണ് തീ പടര്‍ന്നു പിടിച്ചത്. തുര്‍ക്കി, യമന്‍ തീര്‍ഥാടകരാണ് കെട്ടിടത്തിലുണ്ടണ്ടായിരുന്നത്.
വിവരമറിഞ്ഞ് കുതിച്ചെത്തിയ സിവില്‍ ഡിഫന്‍സ് കെട്ടിടത്തിലുള്ള മുഴുവന്‍ ഹാജിമാരെയും ഒഴിപ്പിക്കുകയും തീ കെടുത്തുകയുമായിരുന്നു. തീ പൂര്‍ണമായും അണച്ച് സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തിയ ശേഷം ഹാജിമാരെ തിരികെ റൂമുകളിലേക്ക് മാറ്റിയതായി മക്ക സിവില്‍ ഡിഫന്‍സ് വക്താവ് മേജര്‍ നായിഫ് അല്‍ ശരീഫ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."