ജപ്പാന് കുടിവെള്ള പദ്ധതി; ഒഴിവാക്കപ്പെട്ട പ്രദേശങ്ങള്‍ ഉള്‍പ്പെടുത്താന്‍ തീരുമാനം
ബാലുശ്ശേരി: ജപ്പാന് കുടിവെള്ള പദ്ധതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട ബാലുശ്ശേരി ഗ്രാമ പഞ്ചായത്തിലെ ഏതാനും പ്രദേശങ്ങളെ ഉള്‍പ്പെടുത്താന്‍ മന്ത്രി മാത്യു ടി.തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി.
അതിരൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പതിനേഴാം വാര്‍ഡ് പൂര്‍ണമായും 2,16 വാര്‍ഡുകള്‍ ഭാഗികമായും ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഇതിനെ തുടര്‍ന്ന് ബാലുശ്ശേരി ഗ്രാമ പഞ്ചായത്തും പദ്ധതി ഗുണഭോക്താക്കളും യോഗം ചേര്‍ന്ന് രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും ജന പ്രതിനിധികളും ചേര്‍ന്ന് പ്രശ്നം നേരിട്ട് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.
തുടര്‍ന്നാണ് വകുപ്പ് സെക്രട്ടറി, എം.ഡി, ചീഫ് എന്‍ജിനിയര്‍, ജിക്ക പ്രൊജക്ട് എന്‍ജിനിയര്‍മാര്‍ വാട്ടര്‍ അതോറിറ്റി എന്നിവരടങ്ങിയ യോഗം മന്ത്രി വിളിച്ചു ചേര്‍ത്തത്.
നിയമസഭാ കോംപ്ലക്സിലെ മന്ത്രിയുടെ ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ പുരുഷന് കടലുണ്ടി എം.എല്‍.എ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എന്‍ അശോകന്, പഞ്ചായത്ത് അംഗം എന്‍.പി നദീഷ്കുമാര്‍, ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ കെ.കെ ശ്രീനിവാസന് പങ്കെടുത്തു.
കുടിവെള്ളം ലഭ്യമാകുന്നതിന് നേരത്തെ പണമടച്ച നൂറ്റി അന്‍പതോളം കുടുംബങ്ങള്‍ക്ക് അടിയന്തരമായും ശേഷിക്കുന്നവര്‍ക്ക് തുടര്‍ന്നും കുടിവെള്ളം ലഭ്യമാകും. മൂന്ന് കോടി രൂപയാണ് ഇതിനായി ചെലവഴിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."